പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമൻ ചാൻസലർ ഒലാഫ് ഷോൾസും

ഇന്ത്യൻ വിദഗ്ധ തൊഴിലാളികളുടെ വാർഷിക വിസ ക്വാട്ട 90,000 ആക്കി ഉയർത്തി ജർമനി

ന്യൂഡൽഹി: വിദഗ്ധരായ ഇന്ത്യൻ തൊഴിലാളികളുടെ വാർഷിക വിസ ക്വാട്ട ഉയർത്തി ജർമ്മനി. 20,000ത്തിൽ നിന്ന് 90,000 ആയാണ് ജർമനി വിസ ക്വാട്ട ഉയർത്തിയത്. ഇന്ത്യയും ജർമനിയും തമ്മിലുള്ള സാമ്പത്തിക-സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിസ ക്വാട്ട ഉയർത്താനുള്ള ജർമ്മനിയുടെ തീരുമാനം.

വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടന്ന ജർമ്മൻ ബിസിനസിന്റെ 18ആമത് ഏഷ്യാ പസഫിക് കോൺഫറൻസിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ വിസ നയം ഇന്ത്യയുടെ വൈദഗ്ധ്യമുള്ള തൊഴിലാളികളെ സ്വീകരിക്കുന്നതിനുള്ള ജർമ്മനിയുടെ വർധിച്ചുവരുന്ന താൽപ്പര്യത്തിന് അടിവരയിടുന്നു. പ്രതിവർഷം 20,000 മുതൽ 90,000 വരെ വിസകൾ വർധിപ്പിക്കുന്നതോടെ, ഇൻഫർമേഷൻ ടെക്നോളജി, എൻജിനീയറിംഗ്, ആരോഗ്യരംഗം തുടങ്ങി വിവിധ മേഖലകളിലെ ഇന്ത്യൻ പ്രൊഫഷനലുകൾക്ക് ജർമനിയിൽ ജോലി ചെയ്യാനുള്ള മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഉയർന്ന യോഗ്യതയുള്ള വിദഗ്ധ തൊഴിലാളികളാൽ ജർമനിയുടെ തൊഴിൽ ശക്തിയെ സമ്പന്നമാക്കുന്നതിനും സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുന്നതിനും തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും ഈ നീക്കം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Germany has increased the annual visa quota for Indian skilled workers to 90,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.