ചെന്നൈ: വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസയുമായി തമിഴ് നടന്‍ സൂര്യ ശിവകുമാര്‍. പുതിയ ചിത്രം കങ്കുവയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു വിജയ്ക്കും പാർട്ടിക്കും ആശംസ നേർന്നത്. പേരു പറയാതെയായിരുന്നു ആശംസ.
കോളേജിലെ തന്റെ സുഹൃത്ത് പുതിയ പാത തുറന്ന് പുതുയാത്ര ആരംഭിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ യാത്ര ശുഭകരമാകട്ടെയെന്നാണ് സൂര്യ പറഞ്ഞത്. വിജയും സൂര്യയും ഉദയ നിധി സ്റ്റാലിനും ചെന്നൈ ലയോള കോളേജില്‍ പഠിച്ചവരാണ്.
വിജയിടെ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വിക്രവണ്ടിയില്‍ ജനസാഗരങ്ങളെ സാക്ഷിയാക്കിയാണ് നടന്നത്. 85 ഏക്കർ വിസ്തൃതിയിൽ 170 അടി നീളവും 65 അടി വീതിയുമുള്ള സമ്മേളന നഗരിയിൽ തീർത്ത 600 മീറ്റർ നീണ്ട റാമ്പിലൂടെയാണ് അനുയായികൾക്കിടയിലൂടെ വിജയ് വേദിയിലെത്തിയത്. തുടർന്ന് സമ്മേളന നഗരിയിൽ സ്ഥാപിച്ച 100 അടി ഉയരമുള്ള കൊടിമരത്തിൽ വിജയ് പാർട്ടി പതാക ഉയർത്തി.
ദ്രാവിഡ മണ്ണിൽ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വീരന്മാർക്ക് വിജയ് ആദമർപ്പിച്ചു. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവക്കായി പാർട്ടി പ്രവർത്തിക്കും. ജാതി, മതം, ജനന സ്ഥലം എന്നിവക്ക് അതീതമായി സമത്വം നടപ്പാക്കാൻ ലക്ഷ്യമിടുമെന്നും നാടിന്‍റെ നന്മക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും നേതാക്കളും പ്രവർത്തകരും ദൃഢപ്രതിജ്ഞ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.