ന്യൂഡൽഹി: നായ കടിച്ചത് രക്ഷിതാക്കളിൽ നിന്ന് മറച്ചുവച്ച കൗമാരക്കാരൻ പേവിഷ ബാധയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിയായ സബേസ് (24) ആണ് മരിച്ചത്. വിജയ് നഗർ പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ചരൺ സിംഗ് കോളനിയിലാണ് സംഭവം. സബേസിനെ ഒന്നര മാസം മുമ്പ് അയൽവാസിയുടെ നായ കടിച്ചു. എന്നാൽ പേടി കാരണം കുട്ടി ഈ വിവരം മുതിർന്നവരിൽ നിന്നും മറച്ചുവച്ചു.
എന്നാൽ, അസ്വാഭാവികമായി പെരുമാറാൻ തുടങ്ങിയ കുട്ടി സെപ്തംബർ ഒന്നിന് ഭക്ഷണം കഴിക്കുന്നത് നിർത്തി. ഇതേതുടർന്ന് വിവരം ചോദിച്ചറിയാൻ ശ്രമിച്ചപ്പോഴാണ് അയൽവാസിയുടെ നായ കടിച്ചതാണെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞത്. സബേസിനെ വീട്ടുകാർ ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ല. ഒടുവിൽ ബുലന്ദ്ഷഹറിലെ ഒരു ആയുർവേദ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോയി.
ആംബുലൻസിൽ ഗാസിയാബാദിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും നായയുടെ ഉടമയ്ക്കെതിരെ നടപടിയെടുക്കുമെന്നും കോട്വാലി സോൺ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ നിമിഷ് പാട്ടീൽ പറഞ്ഞു. സബേസിെൻറ അയൽപക്കത്തുള്ള വീട്ടമ്മ തെരുവ് നായ്ക്കളെ വളർത്തിയിരുന്നു, ഇൗ നായ്ക്കളിലൊന്ന് കടിച്ചതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.