ജയ്പുർ: രാജസ്ഥാനിലെ ബികാനെറിലുള്ള സൈനിക കേന്ദ്രത്തിൽ പരിശീലനത്തിനിടെ രണ്ട് സൈനികർ മരിച്ചു. ടാങ്കിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ ചണ്ഡീഗഡിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്തർപ്രദേശിലെ ദിയോറയിൽനിന്നുള്ള അശുതോഷ് മിശ്ര, രാജസ്ഥാനിലെ ദൗസയിൽനിന്നുള്ള ജിതേന്ദ്ര എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ സൂറത്ത്ഗഡ് സൈനിക കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് രാജസ്ഥാൻ പൊലീസും സൈനിക വൃത്തങ്ങളും അറിയിച്ചു. ഇതേ പരിശീലന കേന്ദ്രത്തിൽ ഞായറാഴ്ച സമാനമായ മറ്റൊരപകടത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ സൈനികൻ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.