യു. പിയിൽ പിടിയിലായ കൊള്ളസംഘം മോഷ്ടിച്ച വാഹനങ്ങളുടെ എണ്ണം കേട്ടാൽ നിങ്ങൾ ഞെട്ടും

ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ കഴിഞ്ഞ ദിവസം പൊലീസ് ഒരു വൻ കൊള്ളസംഘത്തെ പിടികൂടി. അന്തർ സംസ്ഥാന വാഹന മോഷ്ടാക്കൾ നൂറുകണക്കിന് ബൈക്കുകൾ ആണ് മോഷ്ടിച്ചിരിക്കുന്നത്. നാലുപേരാണ് ഇതിനകം അറസ്റ്റിലായത്.

ഡൽഹി-എൻ.സി.ആറിൽ നിന്ന് 300ലധികം വാഹനങ്ങളണ് സംഘം മോഷ്ടിച്ചത്. കാർ, ബൈക്ക് മോഷ്ടാക്കളുടെ സംഘത്തിലെ നാല് പേരെ ഗാസിയാബാദ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഗാസിയാബാദ് കവിനഗറിലെ ഹിന്റ് ക്രോസ്‌റോഡിൽ നിന്ന് പിടികൂടിയ ഹാപൂർ സ്വദേശിയായ ജോഗേന്ദ്ര എന്ന 47 കാരനാണ് സംഘത്തിന്റെ തലവൻ. ഇയാളിൽ നിന്ന് മോഷ്ടിച്ച ഒരു കാർ പൊലീസ് പിടിച്ചെടുത്തു. ഹരിയാനയിലെ സോനെപത് സ്വദേശികളായ സന്ദീപ് ശർമ്മ എന്ന ഗല്ല (33), റാംസുശീൽ ചൗപാൽ (22), സാഹിൽ (21) എന്നിവരാണ് മറ്റ് മൂന്ന് പ്രതികൾ. അഞ്ചാം പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

"കവിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു സംഘം ജോഗേന്ദ്രയെ ഹിന്റ് ക്രോസ്‌റോഡിലെ ഒരു പൊലീസ് ചെക്ക് പോയിന്റിന് സമീപം വെച്ച് പിടികൂടി. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗാസിയാബാദ് പൊലീസ് സോനെപത്തിലെ ഒരു ഗോഡൗണിൽ റെയ്ഡ് നടത്തുകയും മറ്റ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവിധ വാഹനങ്ങളുടെ ഭാഗങ്ങൾ സഹിതമാണ് പ്രതികളെ പിടികൂടിയത്'' -മാധ്യമങ്ങളോട് സംസാരിച്ച ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അവനീഷ് കുമാർ പറഞ്ഞു.  

Tags:    
News Summary - Ghaziabad cops bust interstate gang for stealing over 300 vehicles, 4 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.