കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ഗുലാം നബി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാധീനത്തിൽ പെട്ടെന്ന ആരോപണവുമായാണ് അദ്ദേഹം രംഗത്തുവന്നത്. ജി.എൻ.എയുടെ (ഗുലാം നബി ആസാദ്) ഡി.എൻ.എ 'മോഡി'ഫൈഡ് ആയെന്നാണ് ജയ്റാം രമേശ് ആരോപിച്ചത്.
"കോൺഗ്രസ് നേതൃത്വം ഏറ്റവും ബഹുമാനത്തോടെ പെരുമാറിയ ഒരു വ്യക്തി വ്യക്തിപരമായ ആക്രമണങ്ങളാൽ പാർട്ടിയെ ഒറ്റിക്കൊടുത്ത് തന്റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തി. ജി.എൻ.എയുടെ ഡി.എൻ.എ 'മോഡി'ഫൈഡ് ചെയ്തു" രമേശ് പറഞ്ഞു.
''ആദ്യം പാർലമെന്റിൽ മോദിയുടെ കണ്ണുനീർ, പിന്നെ പത്മവിഭൂഷൺ, പിന്നെ വീട് വിപുലീകരണം, ഇതൊന്നും യാദൃശ്ചികമല്ല, സഹകരണമാണ്!'' അദ്ദേഹം ട്വീറ്റിൽ കുറിച്ചു. 2021 ഫെബ്രുവരിയിൽ രാജ്യസഭാംഗമെന്ന നിലയിലുള്ള കാലാവധി അവസാനിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ആസാദിന് നൽകിയ വൈകാരിക വിടവാങ്ങലിനെയാണ് ട്വീറ്റ് പരാമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.