പട്ന: ആശുപത്രിയിൽ സമയത്ത് ചികിത്സ കിട്ടാതെ നിർധന ബാലിക ദാരുണമായി മരിച്ച സംഭവത്തിൽ ബിഹാർ സർക്കാറിന് മൗനം. സമാന സംഭവങ്ങൾ ആവർത്തിക്കുന്നതിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ഒമ്പതു വയസ്സുകാരിയാണ് പട്നയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സ ലഭിക്കാതെ മരിച്ചത്. ആംബുലൻസ് വിട്ടുകൊടുക്കാത്തതിനാൽ മൃതദേഹം പിതാവിന് ചുമന്ന് നാട്ടിലെത്തിക്കേണ്ടിവന്നു.
ലഖിസരായി ജില്ലയിലെ കജ്റ ഗ്രാമവാസിയായ രാംബാലകും ഭാര്യയും ഒമ്പതു വയസ്സുകാരിയായ മകൾ രൗഷൻ കുമാരിയെ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ എത്തിച്ചത്. ആറുദിവസം മുമ്പാണ് പെൺകുട്ടിക്ക് ഗുരുതര രോഗം പിടിപെട്ടത്. ആശുപത്രി കൗണ്ടറിലെ ക്യൂവിൽ നിൽക്കുേമ്പാൾ ഭാര്യ ഒാടിയെത്തി മകളുടെ നില ഗുരുതരമാണെന്ന് അറിയിച്ചു. ഉടൻ ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് കൗണ്ടറിലെ ജീവനക്കാരനോട് ഇരുവരും യാചിച്ചെങ്കിലും കുട്ടിയെ പ്രവേശിപ്പിക്കാൻ തയാറായില്ല. കൂടാതെ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ട് ഇവരെ മാറ്റിനിർത്തുകയും ചെയ്തു. ഇതിനിടെയാണ് കുട്ടി മരിച്ചത്. മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ആവശ്യപ്പെട്ടപ്പോഴും നിഷേധാത്മക സമീപനമായിരുന്നു ആശുപത്രി അധികൃതരുടേത്. തുച്ഛമായ തുക മാത്രം കൈവശമുണ്ടായിരുന്ന രാംബാലക് നാല് കിലോമീറ്റർ ദൂരെയുള്ള പുൽവാരി ഷരീഫ് ഒാേട്ടാറിക്ഷ സ്റ്റാൻഡ് വരെ മകളുടെ മൃതദേഹം ചുമലിലേറ്റി നടന്നു.
അേതസമയം, സംഭവത്തെക്കുറിച്ച് ഒരു വിവരവും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് എയിംസ് ഡയറക്ടർ ഡോ. പ്രഭാത്കുമാർ സിങ് പറഞ്ഞു. അത്യാസന്ന നിലയിലെ രോഗികളെ എത്തിക്കുേമ്പാൾ തിരിച്ചറിയൽ കാർഡ് ചോദിക്കാറില്ലെന്നും ചികിത്സ വൈകിയതിെൻറ കാരണം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സർക്കാർ പുലർത്തുന്ന മൗനമാണ് ആരോപണം നിഷേധിച്ച് രംഗത്തെത്താൻ ആശുപത്രി അധികൃതർക്ക് ധൈര്യം നൽകിയതെന്ന വിമർശനമുയർന്നു. സംഭവം അന്വേഷിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.