ഭിന്നാഭിപ്രായമുള്ള ജനാധിപത്യം വേണ്ടാത്തവർ ഉത്തര കൊറിയയിലേക്ക് പോകുക -മേഘാലയ ഗവർണർ

ഷില്ലോങ്: പൗരത്വ നിയമഭേദഗതിക്കെതിരെ മേഘാലയയിൽ കടുത്ത പ്രതിഷേധം അരങ്ങേറുമ്പോൾ വിവാദ പ്രസ്താവനയുമായി സംസ്ഥാന ഗവർണർ. വിഭജിക്കപ്പെട്ട ജനാധിപത്യം വേണ്ടാത്തവർ ഉത്തരകൊറിയയിലേക്ക് പോകണമെന്ന് മേഘാലയ ഗവർണർ തദാഗത റോയ് ട്വിറ്റിൽ പറഞ്ഞു.

നിലവിലെ വിവാദ സാഹചര്യത്തിൽ രണ്ട് കാര്യങ്ങൾ ഒരിക്കലും കാണാതിരിക്കരുത്. 1. രാജ്യം ഒരിക്കൽ മതത്തിന്‍റെ പേരിൽ വിഭജിക്കപ്പെട്ടതാണ്. 2. ജനാധിപത്യം അനിവാര്യമായും ഭിന്നാഭിപ്രായമുള്ളതാണ്. നിങ്ങൾക്ക് അത് വേണ്ടെങ്കിൽ ഉത്തരകൊറിയയിലേക്ക് പോകുക -എന്നായിരുന്നു ഗവർണറുടെ ട്വീറ്റ്.

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിന്‍റെ പ്രവേശന കവാടത്തിൽ വരെ പ്രതിഷേധക്കാർ എത്തിയിരുന്നു. ഇതിനു തൊട്ടുമുമ്പായിരുന്നു ഗവർണറുടെ ട്വീറ്റ്. ലാത്തിച്ചാർജ് നടത്തിയും കണ്ണീർവാതകം പ്രയോഗിച്ചുമാണ് പ്രതിഷേധക്കാരെ രാജ്ഭവന് മുന്നിൽനിന്ന് തുരത്തിയത്.

Tags:    
News Summary - Go to North Korea says Meghalaya Governor-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.