മുംബൈ: മനോഹർ പരീകർ സർക്കാറിെൻറ നട്ടെല്ലായിരുന്ന സഖ്യകക്ഷി ഗോവ ഫോർവേഡ് പാർട് ടി (ജി.എഫ്.പി)യെയും സ്വതന്ത്രനെയും ഒഴിവാക്കി ഗോവയിലെ ബി.ജെ.പി മന്ത്രിസഭ പുനഃസംഘടിപ ്പിച്ചു. ഉപമുഖ്യമന്ത്രിയായിരുന്ന വിജയ് സർദേശായി ഉൾപ്പെടെ മൂന്ന് ജി.എഫ്.പി മന്ത്ര ിമാരും സ്വതന്ത്രൻ രോഹൻ ഖൗന്തെയുമാണ് രാജിവെച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇവരോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇവർക്കു പകരം കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ലയിച്ചവരിൽ ചന്ദ്രകാന്ത് കവ്ലേക്കർ, ഫിലിപ് നെറി റോഡ്രിഗ്സ്, ജെന്നിഫർ മോൻസറട്ടെ എന്നിവരും ബി.ജെ.പി എം.എൽ.എ മൈക്കൽ ലോബോയുമാണ് ശനിയാഴ്ച ഗോവ രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തത്. ഡെപ്യൂട്ടി സ്പീക്കർ പദവി രാജിവെച്ചാണ് മൈക്കൽ ലോബോ മന്ത്രിയായത്. സർദേശായിക്ക് പകരം കവ്ലേക്കറാണ് ഉപമുഖ്യമന്ത്രി.
മനോഹർ പരീകറുടെ പാരമ്പര്യത്തിെൻറ അന്ത്യമാണ് സംഭവിച്ചതെന്ന് രാജിവെച്ച വിജയ് സർദേശായി പറഞ്ഞു. രാജിക്കു ശേഷം മിറാമറിലെ പരീകർ സമാധിയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. പരീകറിന് നൽകിയ വാക്കുപാലിക്കാനായിരുന്നു അദ്ദേഹത്തിെൻറ മരണ ശേഷം പ്രമോദ് സാവന്ത് സർക്കാറിനെ പിന്തുണച്ചതെന്നും ഇപ്പോൾ വഞ്ചിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
അധികാരമേറ്റ് മൂന്നു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പ്രമോദ് സാവന്ത് സർക്കാർ പുനഃസംഘടിപ്പിക്കുന്നത്. മാർച്ച് അവസാനത്തിൽ സഖ്യ കക്ഷിയായിരുന്ന മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി) യുടെ മൂന്ന് എം.എൽ.എമാരിൽ രണ്ടുപേരെ പാർട്ടിയിൽ ലയിപ്പിച്ചിരുന്നു. അന്ന് ഇവരിൽ ഒരാളെ മന്ത്രി സഭയിൽ ഉൾപ്പെടുത്താൻ എം.ജി.പിയുടെ മുതിർന്ന നേതാവും ഉപമുഖ്യനുമായിരുന്ന സുദിൻ ധാവലിക്കറെയാണ് മന്ത്രി സഭയിൽനിന്ന് പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.