മുംബൈ: ഗോവ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മനോഹർ പരീകറിന് ജയം. പനാജി മണ്ഡലത്തിൽ എതിർ സ്ഥാനാർഥി എ.െഎ.സി.സി സെക്രട്ടറി ഗിരീഷ് ചൊദങ്കറിനെ 4803 വോട്ടിനാണ് തോൽപിച്ചത്. ഗോവയിൽ 23ന് ഉപതെരഞ്ഞെടുപ്പ് നടന്ന വാൽപൊയി മണ്ഡലവും ബി.ജെ.പി നേടി. എം.എൽ.എ സ്ഥാനവും കോൺഗ്രസ് അംഗത്വവും രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന വിശ്വജിത് റാണെയാണ് ഇവിടെ ജയിച്ചത്. പരീകർ സർക്കാറിൽ ആരോഗ്യ മന്ത്രിയാണ് അദ്ദേഹം.
മാർച്ചിൽ, സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും പിന്തുണയിൽ സർക്കാറുണ്ടാക്കാൻ കേന്ദ്ര പ്രതിരോധമന്ത്രി പദം രാജിവെച്ചാണ് മനോഹർ പരീകർ ഗോവയിൽ എത്തിയത്. ഇദ്ദേഹത്തിനുവേണ്ടി അടുത്ത അനുയായിയായ സിറ്റിങ് എം.എൽ.എ രാജിവെച്ച് അവസരമൊരുക്കുകയായിരുന്നു.
9862 വോട്ടാണ് പരീകർ നേടിയത്. കോൺഗ്രസ് സ്ഥാനാർഥിക്ക് 5059 വോട്ട്. ആദ്യമായാണ് പരീകർക്ക് എതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി 5000 വോട്ട് കടന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. മണ്ഡലത്തിൽ പരീകറുടെ സ്വീകാര്യത കുറയുന്നതിെൻറ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
10,087 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് വാൽപൊയിയിൽ വിശ്വജിത് റാണെ ജയിച്ചത്. 6101 വോട്ട് മാത്രമാണ് കോൺഗ്രസിന് കിട്ടിയത്. പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചപ്പോൾ 5678 വോട്ടിെൻറ ഭൂരിപക്ഷമാണ് വിശ്വജിത്തിന് ലഭിച്ചത്. ഇദ്ദേഹത്തിെൻറ ജയത്തോടെ ബി.ജെ.പി എം.എൽ.എമാരുടെ എണ്ണം 14 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.