ഗോവയിൽ ബി.ജെ.പിക്ക്​ തിരിച്ചടി; കോൺഗ്രസിന്​​ മുന്നേറ്റം

പനാജി: ഉത്തർപ്രദേശ്​ അടക്കമുള്ള സംസ്ഥാനങ്ങൾ ബി.ജെ.പിക്കൊപ്പം നിന്നപ്പോൾ ഗോവ പാർട്ടിയെ കൈവിട്ടു. ഗോവയിൽ 17 സീറ്റുകൾ നേടികൊണ്ട്​ കോൺഗ്രസ്​ മുന്നേറ്റം നടത്തുന്നു. ഇനി അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ ചെറു പാർട്ടികളുടെ കൂടി പിന്തുണ ഉറപ്പാക്കിയാൽ കോൺഗ്രസിന്​ ഗോവ ഭരിക്കാം. നിലവിലെ ബി.ജെ.പി മുഖ്യമന്ത്രി ലക്ഷ്​മികാന്ത്​ പർസേക്കർ പരാജയപ്പെടുന്നതിന്​ വരെ കാരണമായ ശക്​തമായ ഭരണവിരുദ്ധ വികാരമാണ്​ ഗോവയിൽ ഉണ്ടായത്​.

ഇനിയെന്ത്​ എന്നതാണ്​ കോൺ​ഗ്രസിന്​ മുന്നിലുള്ള ചോദ്യം. എൻ.സി.പിയുടെ ഒരംഗത്തി​​െൻറ പിന്തുണ ഉറപ്പാക്കമെങ്കിലും മറ്റുള്ളവരുടെ കാര്യത്തിൽ അനിശ്​ചിതത്വം നില നിൽക്കും​. അവരെ കൂടി ഒപ്പം നിർത്താനുള്ള നീക്കങ്ങളാവും കോൺഗ്രസ്​ നടത്തുക. ഇതിന്​ എതിരായുള്ള നീക്കങ്ങൾ ബി.ജെ.പിയും നടത്തും. കുതിരക്കച്ചവടത്തിലേക്കാവും ഗോവൻ രാഷ്​ട്രീയം നീങ്ങുകയെന്നാണ്​ രാഷ്​ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്​.

Tags:    
News Summary - goa elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.