പനാജി(ഗോവ): കഞ്ചാവ് കൃഷി നിയമ വിധേയമാക്കാനുള്ള നീക്കവുമായി ഗോവ. മരുന്ന് നിര്‍മാണത്തിനാവശ്യമായ കഞ്ചാവ് നിയമവിധേയമായി കൃഷി ചെയ്യുന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പിൽ നിന്ന് നിർദേശം ലഭിച്ചതായി ഗോവ നിയമമന്ത്രി നിലേഷ് കാബ്രള്‍ പറഞ്ഞു. നിയമ നിർമാണത്തിനുള്ള നിർദേശം പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ നിർദേശം ലഭിച്ചിട്ടുണ്ടെങ്കിലും സർക്കാർ തീരുമാനമൊന്നും കൈകൊണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഒാഫീസ് പ്രതികരിച്ചത്.
മരുന്ന് നിര്‍മാണത്തിന് കഞ്ചാവ് കൃഷി അനുവദിക്കാനുള്ള നിര്‍ദേശമാണ് തനിക്ക് മുന്നില്‍ വന്നിട്ടുള്ളതെന്നും ഉത്പാദിപ്പിക്കുന്ന കഞ്ചാവ് മരുന്ന് നിർമാണ കമ്പനികള്‍ക്ക് നേരിട്ട് എത്തിക്കുകയായിരിക്കും ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. 'മദ്യം ഉണ്ടാക്കുന്നതു പോലെ തന്നെ നിയമന്ത്രണ വിധേയമായായിരിക്കും ഇതും ഉത്പാദിപ്പിക്കുക. 1985ന് മുമ്പൊന്നും ഇതിന് ഒരു വിലക്കും ഉണ്ടായിരുന്നില്ല' -കാബ്രാള്‍ പറഞ്ഞു. ബാര്‍ ലൈസന്‍സ് പോലെതന്നെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭാങ് എന്നറിയപ്പെടുന്ന കഞ്ചാവ് ഉൽപന്നം വില്‍ക്കാനുള്ള ലൈസന്‍സ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അർബുദത്തിന്‍റെ അവസാനഘട്ടത്തിലടക്കം കഞ്ചാവ് മരുന്നായി ഉപയോഗിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അമേരിക്കയിലും കാനഡയിലും ആസ്േട്രലിയയിലും കഞ്ചാവ് ഔദ്യോഗികമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ മാത്രം എന്തിനാണ് അത് തടയുന്നതെന്നും മന്ത്രി നിലേഷ് പറഞ്ഞു.
ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം നിയമവകുപ്പ് പരിശോധിക്കുന്നുണ്ടെങ്കിലും സർക്കാറിന്‍റെ നിലപാട് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഗോവയെ തിൻമയുടെ കേന്ദ്രമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷമായ ഗോവ േഫാർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായി പറഞ്ഞു.
ഇത്തരം നീക്കങ്ങൾ നല്ല ടൂറിസ്റ്റുകെള ഗോവയിൽ നിന്ന് അകറ്റുമെന്നും ലഹരിയടമകൾ മാത്രം ഗോവയിലെത്തുന്ന അവസ്ഥയുണ്ടാകുമെന്നും വിജയ് പറഞ്ഞു. ഇപ്പോൾ ലഹരിയാണെങ്കിൽ നാളെ വേശ്യാവൃത്തിയായിരിക്കും നിയമവിധേയമാക്കുക എന്നും അദ്ദേഹം പറഞ്ഞു. മരുന്ന് നിർമാണത്തിന് മാത്രമാണ് കഞ്ചാവ് ഉപയോഗിക്കുക എന്ന് ഉറപ്പുവരുത്താൻ എന്ത് മാർഗമാണ് ഉള്ളത്. അങ്ങനെയൊരു സംവിധാനം ഉണ്ടാക്കിയാൽ പോലും അഴിമതിയുടെ പുതിയ കേന്ദ്രമായി മാറുകയായിരിക്കും ഫലമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
നേരത്തെ, ഐക്യരാഷ്ട്രസഭയുടെ അത്യപകടകരമായ ലഹരികളുടെ പട്ടികയിൽ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നതിന് അനുകൂലമായി ഇന്ത്യ നിലപാടെടുക്കുകയും വോട്ട് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.