പനാജി: പുതുവത്സര ആഘോഷങ്ങളിൽ മയക്കുമരുന്ന് ഉപയോഗം തടയാൻ ഗോവ പൊലീസിന്‍റെ പ്രത്യേക സംഘം. തീരദേശ മേഖലയിലുടനീളവും സൺബേൺ ഇ.ഡി.എം ഫെസ്റ്റിവൽ വേദി പോലുള്ള സ്ഥലങ്ങളിലും ടീമുകൾ സജീവമാകുമെന്ന് പൊലീസ് അറിയിച്ചു.
ലോക്കൽ പൊലീസ്, ക്രൈംബ്രാഞ്ച്, ആൻറി നാർക്കോട്ടിക് സെൽ, ഫോറൻസിക് വിദഗ്ധർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം ഏരിയകളിൽ പെട്രോളിങ്ങ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് കടത്തലോ മയക്കുമരുന്ന് ഉപഭോഗമോ കണ്ടെത്തിയാൽ ടീമുകൾ നടപടിയെടുക്കും. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെയും സംശയാസ്പദമായ വസ്തുക്കളുടെയും സാമ്പിളുകൾ പരിശോധിച്ച് വേഗത്തിലുള്ള ഫലങ്ങൾ ലഭിക്കുന്നതിനായി സ്പെക്ട്രോമീറ്ററുകൾ ഉപയോഗിക്കുമെന്നും പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി മൊബൈൽ റാപ്പിഡ് സ്ക്രീനിംഗ് ടെസ്റ്റ് സംവിധാനം ആരംഭിച്ചിട്ടുണ്ടെന്നും പോസിറ്റീവ് ആണെന്ന് തെളിഞ്ഞാൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം കേസെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.