പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാന കോൺഗ്രസ് കമ്മിറ് റി. രാഷ്ട്രപതിക്ക് ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിവേദനം നൽകി. റഫാലുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പരീക്കറിെൻറ കൈവശമുണ്ട്. ഇത് പുറത്ത് വരുന്നത് തടയുന്നതിനായി പരീക്കറെ അപായപ്പെടുത്താൻ പോലും ശ്രമമുണ്ടാവുമെന്നാണ് േകാൺഗ്രസ് കമ്മിറ്റിയുടെ മുന്നറിയിപ്പ്.
റഫാലുമായി ബന്ധപ്പെട്ട രേഖകൾ വെച്ച് പരീക്കർ വിലപേശുകയാണെന്ന് രാഹുൽ ഗാന്ധി നേരത്തെ തന്നെ ആരോപണം ഉയർത്തിയിരുന്നു. കൂടാതെ റഫാൽ വിമാന ഇടപാടുകളെ കുറിച്ചുള്ള ഫയലുകൾ തന്‍റെ കിടപ്പറയിലാണെന്ന് മന്ത്രിസഭായോഗത്തിൽ വെച്ച് സഹമന്ത്രിയോട് പരീക്കർ പറഞ്ഞതായുള്ള ശബ്ദരേഖ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരീക്കർക്ക് അധിക സുരക്ഷ നൽകണമെന്ന ആവശ്യം കോൺഗ്രസ് ഉയർത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം റഫാലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചർച്ച ഭരണ-പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള ആരോപണ, പ്രത്യാരോപണങ്ങൾക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.