ഗ്വാളിയോർ: തനിക്ക് സമ്മാനമായി ആടുമായി എത്തിയ ഖാതിക് സമുദായക്കാരെ കണ്ട് അന്തംവിട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജ്യോതിരാദിത്യ സിന്ധ്യ പങ്കെടുത്ത ഒരു പരിപാടിയിൽ ആടുമായി അദ്ദേഹത്തിനരികിലെത്തിയെങ്കിലും ഉടൻ വേദിയിൽ നിന്നും ഇറക്കി വിടുകയാണ് ചെയ്തത്.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ വിവിധ പ്രദേശങ്ങളിൽ പര്യടനത്തിലാണ് ഇപ്പോൾ സിന്ധ്യ. ഇതിനിടെ ഖാതിക് സമുദായക്കാർ സംഘടിപ്പിച്ച ഒരു അനുമോദന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. പരമ്പരാഗതമായി ഇറച്ചി വിൽപന തൊഴിൽ ചെയ്യുന്നവരാണ് ഖാതിക് സമുദായക്കാർ. അതിനാൽ മന്ത്രിയോടുള്ള നന്ദി പ്രകടിപ്പിക്കാൻ ആടുമായി എത്തിയതായിരുന്നു അവർ.
മന്ത്രിയെ പുകഴ്ത്തിയുള്ള പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾക്കിടെ ഏതാനും ഖാതിക് സമുദായക്കാർ ഒരു ആടിനെയും കൈയിലേന്തി വേദിയിലേക്ക് കയറുകയായിരുന്നു. തന്‍റെ അടുത്തെത്തിയതും വേദിയിൽനിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു മന്ത്രി. ഇതോടെ ആടുമായി വന്നവർ വേദിയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.