ന്യൂഡൽഹി: ഗോധ്ര കലാപം നടക്കുേമ്പാൾ നേരന്ദ്ര മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി എന്നു പറഞ്ഞതിന് അസമിൽ പാഠപുസ്തക പഠനസഹായി പുറത്തിറക്കിയ പ്രസാധകർക്കെതിരെ കേസ്.
‘‘പ്രിയങ്കരനായ പ്രധാനമന്ത്രിയെ വളർന്നുവരുന്ന കുട്ടികൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കുന്നു’’ എന്നാരോപിച്ച് രണ്ടു പേർ നൽകിയ പരാതിയിലാണ് അസം പൊലീസ് അസം ബുക്ക് ഡിപ്പോക്കെതിരെ നാലു കേസെടുത്തത്.
പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ 2002ലെ ഗോധ്ര കലാപത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. പഠന സഹായിയിൽ കലാപം നടന്നേപ്പാൾ മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി എന്ന പരാമർശം പ്രിയങ്കരനായ പ്രധാനമന്ത്രിയെ തെറ്റിദ്ധരിക്കാൻ കാരണമാകുമെന്ന് സുമിത്ര ഗോസ്വാമി, ജ്യോതി ബോറ എന്നിവർ നൽകിയ പരാതിയിൽ പറയുന്നു. 2011 മുതൽ എൻ.സി.ആർ.ടി സിലബസാണ് അസം വിദ്യാഭ്യാസ ബോർഡ് പിന്തുടരുന്നത്.
പുതിയ അധ്യയനവർഷത്തിൽ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് ‘മുസ്ലിം വിരുദ്ധ കലാപം’ എന്നതടക്കം നിരവധി പരാമർശങ്ങൾ ഒഴിവാക്കിയാണ് എൻ.സി.ആർ.ടി പ്രസിദ്ധീകരിച്ചത്. രണ്ടു വിഭാഗങ്ങൾക്കിടയിൽ ശത്രുത പരത്തി എന്നതടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.