അഹ്മദാബാദ്: ഗോധ്ര ട്രെയിൻ തീപിടിത്ത കേസിൽ ഒരാൾക്കുകൂടി ജീവപര്യന്തം. യാക്കൂബ് പത്താലിയ എന്നയാളെയാണ് പ്രത്യേക എസ്.െഎ.ടി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത് . സബർമതി എക്സ്പ്രസിെല രണ്ട് കോച്ചുകളിലായി യാത്രചെയ്ത 59 കർസേവകർ വെന്തുമരിച്ച കേസിൽ 16 വർഷത്തിനുശേഷം 2018 ജനുവരിയിലാണ് യാക്കൂബ് അറസ്റ്റിലായത്. സബർമതി സെൻട്രൽ ജയിലിൽ സ്ഥാപിച്ച പ്രത്യേക കോടതിയിലായിരുന്നു വിചാരണ.
2002 ഫെബ്രുവരി 27ന് ഗോധ്ര റെയിൽവേ സ്റ്റേഷനിൽ സബർമതി എക്സ്പ്രസ് ആക്രമിച്ച ആൾക്കൂട്ടത്തിൽ ഇയാൾ ഉൾപ്പെട്ടിരുന്നതായാണ് കേസ്. നേരത്തെ കേസിൽപ്പെട്ട 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. പിന്നീട് ഗുജറാത്ത് ഹൈകോടതി 11 പേരുടെയും വധശിക്ഷ ജീവപര്യന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.