ഗോകുലം ഗ്രൂപ്പിൽ 1,107 കോടിയുടെ ആദായനികുതി വെട്ടിപ്പ്​

ചെന്നൈ: ഗോകുലം ഗ്രൂപ്പി​െൻറ ഉടമസ്ഥതയിലുള്ള േഗാകുലം ചിട്ടി ഫണ്ട്, ഗോകുലം ഫിനാൻസ് സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയൽ 1,107 കോടി രൂപയുടെ നികുതി െവട്ടിപ്പ് കണ്ടെത്തി. അഞ്ചു വർഷമായി ആദായനികുതിയിൽ ഗ്രൂപ് വെട്ടിപ്പ് നടത്തിയ രേഖകൾ ലഭിച്ചെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

1,107 കോടി രൂപയുടെ കണക്കിൽപെടാത്ത സ്വത്തുെണ്ടന്ന് േഗാകുലം ഗ്രൂപ് സമ്മതിച്ചു. ആദായം വെളിപ്പെടുത്താത്ത വർഷങ്ങളിലെ നികുതി, പലിശ, പിഴ തുടങ്ങിയ ഇനത്തിൽ ഗ്രൂപ് കോടികൾ അടക്കേണ്ടിവരും. അന്വേഷണം തുടരുകയാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.  
മലയാളിയായ ഗോകുലം ഗോപാല​െൻറ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നാലു ദിവസമായി പരിശോധന നടന്നുവരുകയായിരുന്നു.  തമിഴ്നാട്, കേരളം, പുതുച്ചേരി, കർണാടക സംസ്ഥാനങ്ങളിലെ  80 ഒാഫിസുകളിലുമാണ് 500ഒാളം ഉദ്യോഗസ്ഥരുെട നേതൃത്വത്തിൽ തിരച്ചിൽ നടത്തിയത്. വടകരയിൽ ഗോകുലം ഗോപാല​െൻറ വീട്ടിലും പരിശോധന നടന്നു.  

ചിട്ടി ഇടപാടുകളിലൂടെ അനധികൃത പണം വെളുപ്പിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. കമ്പനിയുടെ ഹവാല പണമിടപാടും അന്വേഷിച്ചിരുന്നു. ചിട്ടി കമ്പനി സ്ഥാപിതമായ 1968 മുതലുള്ള  രേഖകൾ ശേഖരിച്ച ഉദ്യോഗസ്ഥർ ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി ബാങ്ക് രേഖകളും പിടിച്ചെടുത്തു. പലതരം പദ്ധതികളിൽ ഉൾപ്പെടുത്തി ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന പണം സ്വകാര്യ ബാങ്കുകളിലാണ് നിക്ഷേപിച്ചിരുന്നത്.

 ഉപതെരഞ്ഞെടുപ്പ് നടക്കാനിരുന്ന ആർ.കെ നഗറിലെ  പണം വിതരണവുമായി ബന്ധപ്പെട്ട് നടന്ന പരിശോധനകളുടെ തുടർച്ചയാണ് പരിശോധനയെന്ന് സൂചനയുണ്ടായിരുന്നു. ആഴ്ചകൾക്കു മുമ്പ് സംസ്ഥാന ആരോഗ്യമന്ത്രി സി. വിജയഭാസ്കറി​െൻറയും ബന്ധുക്കളുടെയും വീടുകളിൽ നടന്ന പരിശോധനയിൽ വോട്ടർമാർക്ക് വിവിധ വ്യക്തികളും സ്ഥാപനങ്ങളും വഴി 89 കോടി രൂപ വിതരണം െചയ്തതി​െൻറയും പണം നിക്ഷേപിച്ചതി​െൻറയും രേഖകൾ കണ്ടെത്തിയിരുന്നു.

Tags:    
News Summary - gokulam group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.