അ​നു​രാ​ഗ്​ ഠാ​കു​ർ

സ്വർണക്കടത്ത്​ നയതന്ത്ര ബാഗേജ്​ വഴി തന്നെ; വി. ​മു​ര​ളീ​ധ​ര​നെ ത​ള്ളി മ​ന്ത്രി അ​നു​രാ​ഗ്​ ഠാ​കു​ർ

ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്വ​ർ​ണ​ക്ക​ട​ത്ത്​ ന​യ​ത​ന്ത്ര ബാ​ഗേ​ജ്​ വ​ഴി ത​ന്നെ​യാ​ണെ​ന്ന്​ കേ​ന്ദ്ര ധ​ന സ​ഹ​മ​ന്ത്രി അ​നു​രാ​ഗ്​ ഠാ​കു​ർ. സ്വ​ര്‍ണം ക​ട​ത്തി​യ​ത് ന​യ​ത​ന്ത്ര ബാ​ഗേ​ജ്​ വ​ഴി​യ​ല്ലെ​ന്ന കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​െൻറ അ​വ​കാ​ശ​വാ​ദം ഖ​ണ്ഡി​ക്കു​ന്ന​താ​ണ്​ ലോ​ക്​​സ​ഭ​യി​ൽ ഠാ​കു​ർ ന​ൽ​കി​യ മ​റു​പ​ടി.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം.​പി​മാ​രാ​യ ആ​േ​ൻ​റാ ആ​ൻ​റ​ണി, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗി​ലൂ​ടെ സ്വ​ർ​ണം ക​ട​ത്തു​ന്ന​താ​യ സം​ശ​യം കൊ​ച്ചി ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​രാണ്​ വി​ദേ​ശ​ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചത്​. തി​രു​വ​ന​ന്ത​പു​രം യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി‍െൻറ മേ​ല്‍വി​ലാ​സ​ത്തി​ലു​ള​ള ബാ​ഗ് സം​ബ​ന്ധി​ച്ചാ​ണ് സം​ശ​യം ഉ​ന്ന​യി​ച്ച​ത്. ബാ​ഗേ​ജ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ്വ​ർ​ണം ക​ണ്ടെ​ത്തി -മ​ന്ത്രി തു​ട​ർ​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.