ന്യൂഡൽഹി: രാജ്യത്തെ ഒറ്റുന്നവരെ വെടിവെക്കണമെന്ന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരെ ത െരഞ്ഞെടുപ്പ് കമീഷൻ. പൊതുവേദിയിൽ അക്രമത്തിന് ആഹ്വാനം ചെയ്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമ െന്ന് തെരഞ്ഞെടുപ്പ് കമീഷൻ വരണാധികാരിയോട് ആവശ്യപ്പെട്ടു.
വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ റിതാലയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ധനകാര്യ സഹമന്ത്രി പ്രവര്‍ത്തകരെക്കൊണ്ട് ‘ഒറ്റുകാരെ വെടിവെച്ച് കൊല്ലൂ’ എന്ന മുദ്രാവാക്യം വിളിപ്പിച്ചത്. രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് വിളിച്ചു പറഞ്ഞ താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് 'വെടിവെക്കൂ'' മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു.
പ്രസംഗത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വേദിയിലുണ്ടായിരുന്ന റിതാല ബി.ജെ.പി സ്ഥാനാർഥി മനീഷ് ചൗധരിയും ഇതേ മുദ്രാവാക്യം ഏറ്റുവിളിച്ചിരുന്നു.
ജനങ്ങളെ വെടിവെച്ച് കൊല്ലാൻ പൊതുവേദിയിൽ ആഹ്വാനം ചെയ്ത അനുരാഗ് താക്കൂറിനെതിരെ എ.എ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. മന്ത്രിയുടെ പ്രസംഗത്തിെൻറ വിഡിയോ പരിശോധിക്കുമെന്നും ആവശ്യമായ നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.