ഇന്ത്യൻ നീന്തൽ താരം ആരതി സാഹയുടെ ഓർമ പുതുക്കി ഗൂഗ്ൾ. താരത്തിെൻറ 80ാം ജന്മദിനത്തിൽ ഗൂഗ്ൾ ഡൂഡ്ൾ ഒരുക്കിയതോടെ ലോകം ഇന്ത്യൻ നീന്തൽ താരത്തെ ഒരിക്കൽ കൂടി ഓർമിച്ചു. ഇംഗ്ലീഷ് ചാനൽ നീന്തികടന്ന ആദ്യ ഏഷ്യൻ വനിതയാണ് ആരതി. 1940 സെപ്റ്റംബർ 24നായിരുന്നു ജനനം.
1959ലാണ് ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന് റെക്കോർഡ് കുറിച്ചത്. 16 മണിക്കൂർ കൊണ്ടാണ് 67.5 കിലോമീറ്റർ നീന്തിയത്. തെൻറ രണ്ടാം പരിശ്രമത്തിലാണ് ആരതി വിജയിച്ചത്. ഈ നേട്ടത്തോടെ ഇന്ത്യയിൽ പദ്മശ്രീ നേടുന്ന ആദ്യ ഇന്ത്യൻ വനിത കായിക താരവുമായി ആരതി സാഹ.
നാലാം വയസിൽ തന്നെ നീന്തൽ പഠിച്ച ബംഗാൾ സ്വദേശിനിയായ ഇവർ 1952 ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1999 സാഹയെ ആദരിച്ച് ഇന്ത്യ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. 1994 ആഗസ്റ്റ് 23നായിരുന്നു മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.