ഗോരഖ്പുർ: നിരവധി കുട്ടികൾ കൂട്ടമായി മരണത്തിനു കീഴടങ്ങിയ ഗോരഖ്പുരിലേത് സർക്കാർ സൃഷ്ടിച്ച ദുരന്തമെന്ന് കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി. കണ്ടവരൊക്കെ വെളിപ്പെടുത്തിയത് ഒാക്സിജൻ കുറവാണ് കൂട്ടമരണത്തിലേക്കു നയിച്ചതെന്നാണ്. ഒാക്സിജൻ തീർന്നതോടെ പല കുടുംബങ്ങൾക്കും കൈകൊണ്ട് ശ്വാസംനൽകുന്ന സംവിധാനമായ ‘ആംബു ബാഗുകൾ’ നൽകുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവം മറച്ചുവെക്കാൻ ശ്രമിക്കാതെ കർശന നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കളെ സന്ദർശിച്ച ശേഷം രാഹുൽ പറഞ്ഞു.
ബി.ആർ.ഡി മെഡിക്കൽ കോളജിൽ ജപ്പാൻ ജ്വരത്തിന് ചികിത്സയിലിരിക്കെ ഒാക്സിജൻ ലഭിക്കാതെ മരിച്ച കുഞ്ഞുങ്ങളിൽ നാലു പേരുടെ കുടുംബങ്ങളെയാണ് ശനിയാഴ്ച രാഹുൽ സന്ദർശിച്ചത്. ഇരകളുടെ കുടുംബങ്ങൾക്ക് എല്ലാവിധ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബാർ, മുതിർന്ന നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവരും രാഹുലിനെ അനുഗമിച്ചു. കനത്ത മഴയെ തുടർന്ന് ബി.ആർ.ഡി മെഡിക്കൽ കോളജ് ആശുപത്രി സന്ദർശനം അദ്ദേഹം ഒഴിവാക്കി.
രാഹുൽ എത്തുന്നതിന് രണ്ടു മണിക്കൂർ മുമ്പ് ഗോരഖ്പുരിലെത്തിയ മുഖ്യമന്ത്രി ആദിത്യനാഥ് രാഹുലിനെതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.