ഗൊരഖ്പൂർ: യു.പിയിലെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ വൻദുരന്തത്തിന് വഴിവെച്ചത് ഓക്സിജൻ വിതരണത്തിലെ അപാകതയാണെന്ന് ജില്ലാ മജിസ്ട്രേറ്റിെൻറ അന്വേഷണ റിപ്പോർട്ട്. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും അനസ്തേഷ്യ വിഭാഗം തലവനും വീഴ്ച സംഭവിച്ചതായും ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്തേലയുടെ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ആശുപത്രിയിലെ ഓക്സിജൻ വിതരണം അവതാളത്തിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. അനാസ്ഥക്ക് മെഡിക്കൽ കോളജ് പ്രിൻസിപ്പലും അനസ്തേഷ്യ വിഭാഗം മേധാവിയും കുറ്റക്കാരാണെന്ന് ജില്ലാ മജിസട്രേറ്റ് രാജീവ് റൗത്തോല സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിന് വിതരണക്കാരായ പുഷ്പ് ഡീലേഴ്സും ഉത്തരവാദികളാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ജില്ലാ മജിസ്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.