ഒാക്സിജൻ ഉണ്ടായിരുന്നുവെന്ന യോഗിയുടെ വാദം തെറ്റ്: ഡോ. കഫീൽ ഖാൻ

ലക്നോ: 60 ശിശുക്കളുടെ മരണത്തിന് ഇടയാക്കിയ ഗോരഖ്പുരിലെ മെഡിക്കൽ കോളജിൽ ആവശ്യത്തിന് ഒാക്സിജൻ ഉണ്ടായിരുന്നുവെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാദം തള്ളി ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാൻ. മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കഫീൽ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. 

മുഖ്യമന്ത്രിയുടെ പ്രസ്താവന അസത്യമാണ്. നിരവധി നവജാത ശിശുക്കളാണ് മരിച്ചത്. ഇവർക്ക് മസ്‌തിഷ്‌കവീക്കം ഇല്ലായിരുന്നു. ഒാക്സിജൻ ലഭിക്കാതെ വന്നതോടെ വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങളാണ് ആദ്യം മരിച്ചത്. കുടിശിക നൽകിയില്ലെങ്കിൽ ഒാക്സിജൻ നൽകില്ലെന്ന് ചൂണ്ടിക്കാട്ടി ബാബ രാഘവ് ദാസ് മെഡിക്കൽ കോളജ് അധികൃതരെ ഒാക്സിജൻ ദാതാക്കൾ രേഖമൂലം അറിയിച്ചിരുന്നതായും കഫീൽ ഖാൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ശിശുക്കൾ മരിച്ചത് ഒാക്സിജൻ ഇല്ലാത്തത് കൊണ്ടല്ലെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. 
 

Tags:    
News Summary - Gorakhpur tragedy: Yogi Adityanath misleading people - Dr Kafeel Khan -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.