ന്യൂഡൽഹി: കോവിഡ് തടയാനുള്ള മുൻകരുതൽ ഫലപ്രദമാവില്ലെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ആന്ധ്രപ്രദേശ് സർക്കാർ പ്ലസ് ടു പരീക്ഷ റദ്ദാക്കി. ഇക്കാര്യം സംസ്ഥാനത്തിെൻറ അഭിഭാഷകൻ ദുഷ്യന്ത് ദവെ സുപ്രീംകോടതിയെ അറിയിച്ചു.
പരീക്ഷഫലം ജൂലൈ 31നകം പ്രഖ്യാപിക്കും. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായി സംസാരിച്ചുവെന്നും ഇതേ തുടർന്നാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചതെന്നും ദുഷ്യന്ത് ദവെ പറഞ്ഞു.
പരീക്ഷ നടത്തി കുട്ടികളുടെ ജീവൻ അപകടത്തിലാക്കാനാണോ നീക്കമെന്ന് കഴിഞ്ഞ ദിവസം എ.എം. ഖൻവിൽകറിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് ആന്ധ്ര സർക്കാറിനോട് ചോദിച്ചിരുന്നു. പരീക്ഷ ഒഴിവാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകണമെന്ന ഹരജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി മുന്നറിയിപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.