ന്യൂഡൽഹി: ഐ.എ.എസ് ഉദ്യോഗസ്ഥെൻറ പ്രതികാര നടപടിയെ തുടർന്ന് 53കാരനായ സർക്കാർ ഡോക്ടർ ഒാട്ടോറിക്ഷ ഡ്രൈവറായി. മാനദണ്ഡങ്ങൾ ലംഘിച്ച് സുഹൃത്തിന് േജാലി നൽകണമെന്ന ഐ.എ.എസ് ഉദ്യോഗസ്ഥെൻറ നിർദേശം അനുസരിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയായിരുന്നു. 15 മാസത്തോളമായി ശമ്പളവും തടഞ്ഞുവെച്ചിരിക്കുകയാണ്. തുടർന്ന് ഉപജീവനത്തിനായി ഓട്ടോറിക്ഷ ഡ്രൈവറാകുകയായിരുന്നുവെന്ന് ഡോ. രവീന്ദ്രനാഥ് പറഞ്ഞു.
കർണാടകയിലെ ബെല്ലാരി ജില്ലയിൽ 24 വർഷമായി ചൈൽഡ് ആൻഡ് വെൽഫയർ വിഭാഗത്തിൽ ജോലിചെയ്തുവരികയായിരുന്നു രവീന്ദ്രനാഥ്. ബല്ലാരിയിലെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ തെൻറ കൂടെ പഠിച്ച സുഹൃത്തിന് നിയമനം നൽകണമെന്ന ആവശ്യവുമായെത്തി. എന്നാൽ മാനദണ്ഡം ലംഘിച്ച് നിയമനം നൽകാൻ കഴിയില്ലെന്ന് രവീന്ദ്രനാഥ് െഎ.എ.എസ് ഉദ്യോഗസ്ഥെന അറിയിച്ചു.
തുടർന്ന് ഉദ്യോഗസ്ഥൻ തനിക്കെതിരെ വ്യാപക പ്രചാരണവുമായി രംഗത്തെത്തി. 2019 ജൂൺ ആറിന് ബെല്ലാരി ജില്ലയിലെ വാക്സിൻ ഓഫിസറായിരുന്ന രവീന്ദ്രനാഥിനെ ടെക്നിക്കൽ ടെൻഡറുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തു. ടെൻഡറിൽ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇത് മനപൂർവം ചെയ്തതാണെന്നും ഡോ. രവീന്ദ്രനാഥ് ആരോപിച്ചു.
നാലുദിവസത്തിനുശേഷം കർണാടകയിലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂനലിൽ ഹാജരായി. സർക്കാർ ഉത്തരവ് പുനസ്ഥാപിച്ച് കലബുറഗി ജില്ലയിലെ സെഡാമിലെ താലൂക്ക് ആശുപത്രിയിൽ നിയമിച്ചതായി അദ്ദേഹം പറഞ്ഞുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്നാൽ ജില്ലതലത്തിൽനിന്ന് താലൂക്ക്തലത്തിലേക്ക് മാറ്റിയതിനെതിരെ അദ്ദേഹം വീണ്ടും ട്രൈബ്യൂനലിനെ സമീപിച്ചു. എന്നാൽ മുതിർന്ന ഉദ്യേഗസ്ഥർ രവീന്ദ്രനാഥിെൻറ നിയമനം എതിർക്കുകയായിരുന്നു.
'എനിക്ക് ഇതുവരെ ഒരു നിയമനവും ലഭിച്ചിട്ടില്ല. സ്ഥലംമാറ്റം ആവശ്യപ്പെട്ടപ്പോൾ കോവിഡ് 19െൻറ സാഹചര്യത്തിൽ സെഡാമിൽ എെൻറ സാന്നിധ്യം ആവശ്യമുണ്ടെന്നായിരുന്നു ഉദ്യേഗസ്ഥരുടെ വിശദീകരണം. ട്രൈബ്യൂനൽ വിധി പറഞ്ഞ സമയത്ത് പകർച്ചവ്യാധി നിലവിൽ ഇല്ലായിരുന്നു. ആ സമയം സെഡാം ജനറൽ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെ നൂറുക്കണക്കിന് ജീവനക്കാെര മാറ്റി. അതിനാൽ ഒരു കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തു. സെപ്റ്റംബർ 11ന് വാദം കേൾക്കും' അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.