ന്യൂഡൽഹി: ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ്. രാജ്യവിരുദ്ധ-വിധ്വംസക പ് രവർത്തനങ്ങളുടെ പേരിലാണ് നിരോധനെമന്ന് അധികൃതർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷത യിൽ ചേർന്ന സുരക്ഷാകാര്യ ഉന്നതതല യോഗത്തിനുശേഷം ആഭ്യന്തര മന്ത്രാലയമാണ്, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ചു വർഷത്തേക്കാണ് നിരോധനം.
വിഘടനവാദ സംഘടനയായ കശ്മീർ ജമാഅത്തെ ഇസ്ലാമി രാജ്യത്ത് വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുെവന്നും തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തുന്നുെവന്നും ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവിൽ പറയുന്നു.
പുൽവാമ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ വിവിധ വിഘടനവാദ സംഘടനകൾക്കെതിരെ സുരക്ഷാസേന നടപടി ആരംഭിച്ചിരുന്നു. തുടർന്ന് ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ നിരവധി നേതാക്കളും പ്രവർത്തകരും അറസ്റ്റിലുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.