ന്യൂനപക്ഷ വിരുദ്ധത ബഹുമതിയാക്കി സർക്കാർ -ചിദംബരം

ന്യൂഡൽഹി: ന്യൂനപക്ഷ വിരുദ്ധ നയം മോദിസർക്കാർ ബഹുമതി പോലെയാണ് പ്രകടമാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. മൗലാനാ ആസാദ് വിദ്യാഭ്യാസ ഫെലോഷിപ് നിർത്തലാക്കിയത് ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർഥികളുടെ ജീവിതം പ്രയാസത്തിലാക്കാനുള്ള അന്യായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ ഫെലോഷിപ് പദ്ധതികൾ കെട്ടുപിണഞ്ഞുനിൽക്കുന്നതു കൊണ്ടാണ് മൗലാനാ ആസാദ് ഫെലോഷിപ് നിർത്തിയതെന്നാണ് ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ലോക്സഭയിൽ വിശദീകരിച്ചത്. ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള വിദ്യാഭ്യാസ വായ്പ സബ്സിഡി, ആസാദ് ഫെലോഷിപ് എന്നിവ നിർത്തലാക്കിയത് യുക്തിക്ക് നിരക്കാത്ത സ്വേച്ഛാധിപത്യ നടപടിയാണ്. ന്യൂനപക്ഷ വിഭാഗക്കാർക്കുള്ള പദ്ധതികളിൽ മാത്രമാണോ മന്ത്രി പറയുന്ന കെട്ടുപിണയൽ ഉള്ളതെന്ന് ചിദംബരം ചോദിച്ചു.

Tags:    
News Summary - Government made anti-minority an honor - Chidambaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.