ന്യൂഡൽഹി: മറ്റു പിന്നാക്ക വിഭാഗങ്ങളിൽപെട്ടവർക്ക് (ഒ.ബി.സി) വിദ്യാഭ്യാസത്തിലും ഉദ് യോഗത്തിലും സംവരണാനുകൂല്യം ലഭിക്കുന്നതിനുള്ള വാർഷിക കുടുംബവരുമാന പരിധി എട്ടു ലക്ഷത്തിൽനിന്ന് 20 ലക്ഷം രൂപയായി ഉയർത്തുന്ന കാര്യം കേന്ദ്ര സർക്കാറിെൻറ പരിഗണനയിൽ. ക്രീമിലെയർ പരിധി ഉയർത്തുന്ന കാര്യത്തിൽ അഭിപ്രായം തേടി സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം കഴിഞ്ഞയാഴ്ച ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങൾക്ക് കത്തെഴുതി.
എട്ടു ലക്ഷത്തിൽനിന്ന് വരുമാനപരിധി ഒറ്റയടിക്ക് 20 ലക്ഷമാക്കുന്നത് ഒ.ബി.സി വിഭാഗങ്ങളിൽ കൂടുതൽ പേരെ സംവരണാനുകൂല്യത്തിെൻറ പരിധിയിൽ കൊണ്ടുവരാൻ ഉതകുമെന്നാണ് വിശദീകരണം. എന്നാൽ, വരുമാന പരിധി ക്രമവിരുദ്ധമായി ഉയർത്തുന്നത് യഥാർഥ ഗുണഭോക്താക്കൾക്ക് അവസരം കുറക്കുമെന്ന സംശയവും ഉയരുന്നുണ്ട്. മൂന്നു വർഷം കൂടുേമ്പാഴാണ് വരുമാന പരിധി പുതുക്കേണ്ടത്. 2017ലാണ് ഏറ്റവുമൊടുവിൽ ക്രീമിലെയർ പരിധി ഉയർത്തി നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.