ചെന്നൈ: തമിഴ്നാട് ഗവർണർ വിദ്യാസാഗർ റാവു നാളെ ചെന്നൈയിലെത്താനിരിക്കെ തമിഴ്നാട് രാഷട്രീയത്തിൽ നിർണായക നീക്കങ്ങൾ. പരമാവധി എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ശശികലയും പന്നീർശെൽവവും. അതിനിടെ ഒരു എം.എൽ.എ കൂടി പന്നീർശെൽവത്തിന് പരസ്യ പിന്തുണ അറിയിച്ച് രംഗത്തെത്തി. വാസുദേവനല്ലൂർ എം.എൽ.എ മനോഹരനാണ് പന്നീർശെൽവത്തിന് പിന്തുണയുമായി എത്തിയത്. ഇതോടെ പന്നീർശെൽവത്തിന് പരസ്യ പിന്തുണ നൽകുന്ന എം.എൽ.എമാരുടെ എണ്ണം നാലായി.
നാളെ ഉച്ചയോടെ ഗവർണർ ചെന്നൈയിലെത്തുമെന്നാണ് സൂചന. ഗവർണർ എത്തിയാലുടൻ ശശികലയും പന്നീർശെൽവവും അദ്ദേഹവുമായി കൂടികാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഗവർണറുടെ നീക്കങ്ങളാണ് ശശികലയുടെ സത്യപ്രതിജ്ഞ വൈകുന്നതിന് ഇടയാക്കിയെതന്ന ആരോപണം ആണ്ണാ ഡി.എം.കെ ഉയർത്തിയിരുന്നു. എന്നാൽ പന്നീർശെൽവത്തിെൻറ വെളിപ്പെടുത്തലോടെ തമിഴ്നാട് രാഷ്ട്രീയം മറ്റൊരു തലത്തിലെത്തുകയായിരുന്നു.
ബുധനാഴ്ച ശശികല എം.എൽ.എമാരുടെ യോഗം വിളിച്ചിരുന്നു. 130 എം.എൽ.എമാർ പെങ്കടുത്തു എന്നാണ് ശശികല അവകാശപ്പെട്ടത്. എന്നാൽ അമ്പത് എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് പന്നീർശെൽവത്തിെൻറ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.