ശ്രീനഗർ: 1931ൽ ജമ്മു-കശ്മീരിെല ദോഗ്ര രാജാവായിരുന്ന മാഹാരാജ ഹരി സിങ്ങിെൻറ ഉത്തരവനുസരിച്ചുള്ള വെടിവെപ്പിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ അനുസ്മരണ പരിപാടിയിൽ ഗവർണർ സത്യപാൽ മലിക് പെങ്കടുത്തില്ല. ചടങ്ങിൽ ഇദ്ദേഹത്തിന് പകരം ഉപദേഷ്ടാവായ ഖുർഷിദ് അഹ്മദ് ഗനായ് ആണ് ആദരാഞ്ജലിയർപ്പിച്ചത്. മലികിെൻറ മുൻഗാമിയായിരുന്ന ഗവർണർ എൻ.എൻ. വോറയും കഴിഞ്ഞവർഷത്തെ ചടങ്ങിൽനിന്ന് വിട്ടുനിന്നിരുന്നു.
ഹരി സിങ്ങിെൻറ ഏകാധിപത്യ ഭരണത്തിനെതിരെ പേരാടിയവരെയാണ് രാജാവിെൻറ ഉത്തരവ് പ്രകാരം കൂട്ടക്കൊല ചെയ്തത്. ഇതിൽ 22 പേരെ ഖബറടക്കിയ സ്ഥലത്തായിരുന്നു അനുസ്മരണ ചടങ്ങ്. നാഷനൽ കോൺഫറൻസ് പ്രസിഡൻറ് ഫാറൂഖ് അബ്ദുല്ല, മുതിർന്ന പി.ഡി.പി നേതാവ് എ.ആർ. വീരി, കോൺഗ്രസ് നേതാവ് പീർസാദ സെയ്ദ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പെങ്കടുത്തു. വീട്ടുതടങ്കലിലായതിനാൽ ഹുർറിയത് കോൺഫറൻസ് ചെയർമാൻ മിർവാഈസ് ഉമർ ഫാറൂഖ് എത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.