പെട്രോൾ ലിറ്ററിന്  25 രൂപ വരെ കുറക്കാൻ സർക്കാറിനാവുമെന്ന്​ ചിദംബരം

ന്യൂഡൽഹി: ഇ​ന്ന​ത്തെ നി​ല​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്​ 25 രൂ​പ കു​റ​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ സാ​ധി​ക്കു​മെ​ന്ന്​ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​രം. എ​ന്നാ​ൽ, സ​ർ​ക്കാ​ർ അ​തു ചെ​യ്യി​ല്ല. ഒ​ന്നോ ര​ണ്ടോ രൂ​പ കു​റ​ച്ച്​ ജ​ന​ങ്ങ​െ​ള പ​റ്റി​ക്കു​ക​മാ​ത്ര​മാ​ണ്​ സ​ർ​ക്കാ​ർ ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്ന്​ ചി​ദം​ബ​രം പ​റ​ഞ്ഞു.

അ​സം​സ്​​കൃ​ത എ​ണ്ണ വി​ല താ​ഴ്​​ന്നു നി​ന്ന​പ്പോ​ൾ എ​ക്​​സൈ​സ്​ തീ​രു​വ ഉ​യ​ർ​ത്തി​യ​തു​വ​ഴി ഒാ​രോ ലി​റ്റ​ർ ​െപ​േ​ട്രാ​ളി​ലും കേ​ന്ദ്ര​സ​ർ​ക്കാ​റി​നു​ള്ള അ​ധി​ക​ലാ​ഭം 15 രൂ​പ​യാ​ണ്. ഇ​തി​നു പു​റ​മെ ഒാ​രോ ലി​റ്റ​റി​നും 10 രൂ​പ കേ​ന്ദ്രം അ​ധി​ക നി​കു​തി ചു​മ​ത്തി​യി​ട്ടു​മു​ണ്ട്. ഇൗ ​പ​ണം സാ​ധാ​ര​ണ ഉ​പ​യോ​ക്​​താ​വി​ന്​ അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്​ -അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ക്രൂഡ് ഓയിലിന്‍റെ വില ഇടിയുമ്പോഴെല്ലാം 15 രൂപ വരെ ഓരോ ലിറ്റർ പെട്രോളിലും കേന്ദ്ര സർക്കാറിന് ലാഭം കിട്ടുന്നുണ്ട്​. ഇത് ജനങ്ങൾക്ക് നൽകാതെ ഓരോ ലിറ്ററിലും 10 രൂപ അധിക നികുതിയും ഈടാക്കുകയാണ്​ സർക്കാർ ചെയ്യുന്നതെന്ന്​ ചിദംബരം കുറ്റപ്പെടുത്തി. ചൊവ്വാഴ്​ച ഒരു ലിറ്റർ പെട്രോളിന്​ മുംബൈയിൽ 76.87 ഉം ഡൽഹിയിൽ 84.70 ആയിരുന്നു വില.

കർണാടക തെരഞ്ഞെടുപ്പിന്​ ശേഷമാണ്​ എണ്ണകമ്പനികൾ വലിയ രീതിയിൽ ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്​.

Tags:    
News Summary - Govt can cut petrol prices by up to Rs 25 a litre, but will not: Chidambaram-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.