ന്യൂഡൽഹി: ഇ-സിഗരറ്റ് നിരോധിച്ച് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. ഇ-സി ഗരറ്റിെൻറ വിൽപന, ഉൽപാദനം, കയറ്റുമതി, ഇറക്കുമതി, പരസ്യം നൽകൽ എന്നിവയെല്ലാം ഇനി മുതൽ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്. നിയമലംഘനത്തിന് ആദ്യതവണ പിടിയിലാകുന്നവർക്ക് ഒരു വർഷം തടവും ലക്ഷം രൂപയുമായിരിക്കും പിഴ.
തുടർന്നും നിയമം ലംഘിച്ചാൽ മൂന്നു വർഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഇ-സിഗരറ്റ് കൈവശം വെക്കുന്നത് ആറു മാസം വരെ തടവോ 50,000 രൂപ വരെ പിഴയോ അതോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റവുമാണ്. ബുധനാഴ്ച ധനമന്ത്രി നിർമല സീതാരാമനാണ് ഇ-സിഗരറ്റ് നിരോധനം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.