ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഫത്തേപ്പൂർ സിക്രിയിൽ ആക്രമിക്കപ്പെട്ട സ്വിസ് ദമ്പതിമാർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ സൗജന്യ താമസം വാഗ്ദാനം ചെയ്ത് വിനോദസഞ്ചാര വകുപ്പ്. ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനമാണ് ഇരുവർക്കും സൗജന്യ താമസം വാഗ്ദാനം ചെയ്തത്.
അസുഖം ഭേദമായാൽ ഇരുവർക്കും ടൂറിസം വകുപ്പിന് കീഴിലുള്ള അശോക് ഹോട്ടലിൽ രണ്ടു ദിവസത്തെ സൗജന്യ താമസമാണ് മന്ത്രി കത്തിലൂടെ ഉറപ്പുവരുത്തിയത്. ഏത് ദിവസമാണ് താമസിക്കേണ്ടതെന്ന് ഇരുവർക്കും തീരുമാനിക്കാം. താമസവും ഭക്ഷണവുമുൾപ്പെടെ ഇൗ ദിവസങ്ങളിലെ ഇരുവരുടെയും ചെലവ് സർക്കാർ വഹിക്കുമെന്നും കത്തിലുണ്ട്. രാഷ്ട്രപതി ഭവന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ ഒരു രാത്രി താമസിക്കുന്നതിന് 10,000 രൂപയാണ് ചെലവ്.
ആഗ്രയിലെ റെയിൽവെ ട്രാക്കിലൂടെ നടന്നുപോകവെ ഇൗ മാസം ആദ്യവാരത്തിലാണ് സ്വിസ് ദമ്പതികളെ ഒരു കൂട്ടം ആളുകൾ ആയുധങ്ങളും വടിയും കല്ലും ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ പുരുഷന്‍റെ തലയോട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. ഡൽഹി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ് ദമ്പതികൾ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.