ജയ്പുർ: ബ്രിട്ടീഷുകാർ പോലും ഇന്ത്യൻ കർഷകരുടെ മുന്നിൽ പിടിച്ചുനിന്നിട്ടില്ലെന്നും പിന്നെ ആരാണീ നരേന്ദ്രമോദിയെന്നും രാഹുൽ ഗാന്ധി. കർഷക ബില്ലുകൾ കേന്ദ്രത്തിന് പിൻവലിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഗംഗാധർ ജില്ലയിലെ പദംപുർ ടൗണിൽ നടന്ന കർഷക റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 40 ശതമാനം ആളുകളും ചെയ്യുന്ന പ്രവർത്തിയാണ് കൃഷി. ഭാരതമാതാവിന്‍റെ ജോലിയാണത്. അവരാണ് രാജ്യത്തെ കോടിക്കണക്കിന് മനുഷ്യർക്ക് ആഹാരം തരുന്നത്. കർഷക പ്രക്ഷോഭം രാജ്യത്താകമാനം പടരുമെന്നും ഇത് ഒരു വിഭാഗത്തിന്‍റെ മാത്രം പോരാട്ടമല്ലെന്നും രാഹുൽ പറഞ്ഞു. ഇന്ത്യയിലെ തൊഴിലാളികളുടേയും കച്ചവടക്കാരുടേയും കലാകാരന്മാരുടേയും പാവപ്പെട്ടവരുടേയും പണക്കാരുടേയുമൊക്കെ പോരാട്ടമാണിതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.