ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ അഞ്ച് വിഘടനവാദി നേതാക്കൾക്ക് നൽകിയിരുന്ന സുരക്ഷാ കേ ന്ദ്രസർക്കാർ പിൻവലിച്ചു. മിർവായിസ് ഉമർ ഫാറൂഖ്, അബ്ദുൽ ഗനി ബട്ട്, ബിലാൽ ലോൺ, ഹാഷിം ഖുറേശി, ഷാബിർ ഷാ തുടങ്ങിയ വരുടെ സുരക്ഷയാണ് പിൻവലിക്കാൻ തീരുമാനിച്ചത്.
പാക് ചാരസംഘടനയായ െഎ.എസിൽ നിന്ന് ഫണ്ട് വാങ്ങുന്ന കശ്മീരിലെ ചില നേതാക്കളുടെ സുരക്ഷയിൽ പുനരാലോചന നടത്തുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചിരിക്കുന്നത്.
പുൽവാമയിൽ സി.ആർ.പി.എഫ് സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്. ജെയ്ശെ മുഹമ്മദ് ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.