ന്യൂഡൽഹി: രണ്ടാമൂഴം പ്രധാനമന്ത്രിയാകാനുള്ള നരേന്ദ്ര മോദിയുടെ മോഹത്തിന് കനത്ത പ്രഹരമേൽപിച്ച് യു.പിയിൽ സമാജ്വാദി പാർട്ടി, ബി.എസ്.പി സഖ്യനീക്കം മുന്നോട്ട്. എന്നാ ൽ, നിലവിൽ കോൺഗ്രസ് സഖ്യത്തിനു പുറത്താണ് സഖ്യശ്രമങ്ങൾ നടക്കുന്നത്. അജിത് സിങ് നയിക്കുന്ന രാഷ്ട്രീയ ലോക്ദളും മറ്റു ചില ചെറു പാർട്ടികളും വിശാല സഖ്യത്തിെൻറ ഭാ ഗമായേക്കും. പാർട്ടി നേതാക്കളായ അഖിലേഷ് യാദവും മായാവതിയുമായി പലവട്ടം നടത്തിയ കൂ ടിക്കാഴ്ചകൾക്കു പിന്നാലെ, ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യത്തിന് തത്ത്വത്തിൽ ധാരണയായെന്ന് സമാജ്വാദി പാർട്ടി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച അഖിലേഷും മായാവതിയും ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു.
മധ്യപ്രദേശിൽ കമൽനാഥ് മന്ത്രിസഭക്ക് കേവല ഭൂരിപക്ഷം ഉറപ്പുവരുത്താൻ പിന്തുണ നൽകുന്ന ബി.എസ്.പിയുടെയും എസ്.പിയുടെയും എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം നൽകാൻ കോൺഗ്രസ് തയാറാകാത്ത പശ്ചാത്തലത്തിലാണ് യു.പിയിലെ ബദൽ നീക്കം. പിന്തുണച്ചിട്ടും കോൺഗ്രസ് വാഗ്ദാന ലംഘനം നടത്തിയെന്നാണ് പരാതി. ബി.എസ്.പിയും എസ്.പിയും അവഗണിക്കുമെന്ന സൂചനകൾ വന്നതോടെ, ഒറ്റക്ക് മത്സരിക്കാൻ തയാറാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. മത്സരിക്കാൻ സഖ്യം അനിവാര്യമല്ലെന്നും പ്രവർത്തകർ തയാറാണെന്നും പാർട്ടിയുടെ രാജ്യസഭാംഗം പി.എൽ. പുനിയ പറഞ്ഞു. കോൺഗ്രസിനെ അവഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ സാങ്കൽപികമാണെന്നാണ് അഖിലേഷ് യാദവ് കഴിഞ്ഞാൽ എസ്.പിയിൽ രണ്ടാമനായ രാംഗോപാൽ യാദവ് പ്രതികരിച്ചത്.
80 ലോക്സഭാ സീറ്റുള്ള യു.പിയിലെ 73ഉം കഴിഞ്ഞ തവണ എൻ.ഡി.എ സഖ്യമാണ് നേടിയത്. ബി.ജെ.പി 71 സീറ്റ് പിടിച്ചപ്പോൾ അപ്നാദളിന് രണ്ടു സീറ്റു കിട്ടി. അഞ്ചു സീറ്റ് സമാജ്വാദി പാർട്ടിക്കു ലഭിച്ചപ്പോൾ കോൺഗ്രസിന് സോണിയഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ മാത്രമാണ് ജയിപ്പിക്കാൻ കഴിഞ്ഞത്. പ്രധാന കക്ഷിയായിട്ടും ഒറ്റ സീറ്റു പോലും ബി.എസ്.പിക്ക് കിട്ടിയില്ല.
എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിൽ വൈരികളായിനിന്ന ബി.എസ്.പിയും എസ്.പിയും ഒന്നിച്ചാൽ ബി.ജെ.പിക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ സാധ്യത തീർത്തും മങ്ങും. കഴിഞ്ഞ തവണ ബി.ജെ.പി 42.63 ശതമാനം വോട്ടാണ് നേടിയത്. എസ്.പിക്ക് 22ഉം ബി.എസ്.പിക്ക് 20ഉം ശതമാനം വോട്ടു മാത്രമാണ് കിട്ടിയത്. കോൺഗ്രസിന് 7.53 ശതമാനം.
നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ആവർത്തിച്ച വിജയത്തിനു പിന്നാലെ വന്ന ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിന്നപ്പോൾ സ്ഥിതി മാറി. കയ്രാന, ഗോരഖ്പൂർ, ഫൂൽപൂർ ലോക്സഭ സീറ്റുകളിൽ ബി.ജെ.പിയെ പ്രതിപക്ഷം മലർത്തിയടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.