മുംബൈ: രാജ്യം മഹാമാരിയിൽ ശ്വാസം മുട്ടുേമ്പാൾ മാധ്യമങ്ങൾ 'എക്സിറ്റ്പോൾ' കളിയിൽ ഏർപെടുകയാണെന്ന് കുറ്റപ്പെടുത്തി ബോളിവുഡ് നടി ഊർമിള മാതോണ്ഡ്കർ. കോവിഡ് ബാധയെ തുടർന്ന് ജനലക്ഷങ്ങൾ ബുദ്ധിമുട്ടുേമ്പാൾ അതെല്ലാം അവഗണിച്ച് ഇന്ത്യയിലെ സുപ്രധാന ടെലിവിഷൻ ചാനലുകളെല്ലാം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആര് ജയിക്കുമെന്ന എക്സിറ്റ്പോൾ പ്രവചനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിനെ വിമർശിച്ചാണ് ഊർമിള ട്വീറ്റ് ചെയ്തത്.
'നമ്മുടെ രാജ്യത്തെ മഹത്തായ മാധ്യമങ്ങൾ രാജ്യത്തിന്‍റെ 'മഹത്തായ' വ്യവസ്ഥിതിക്കുവേണ്ടി കുറച്ചുദിവസം എക്സിറ്റ്പോളുകൾ കളിക്കുന്നതായിരിക്കും' -#COVIDEmergency2021 #IndiaCovidCrisis ഹാഷ്ടാഗുകൾക്കൊപ്പം ഊർമിള കുറിച്ചു.
കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ഊർമിള പിന്നീട് പാർട്ടിയിൽനിന്ന് രാജിവെച്ച് ശിവസേനയിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.