പുതുച്ചേരിയിൽ നിന്ന് ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങൾ മാർച്ച് 27ന് പുനരാരംഭിക്കും

ന്യൂഡൽഹി: പുതുച്ചേരിയിൽ നിന്ന് ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കുമുള്ള വാണിജ്യ വിമാന പ്രവർത്തനങ്ങൾ മാർച്ച് 27ന് പുനരാരംഭിക്കും. കോവിഡാനന്തരം രണ്ട് വർഷമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകളാണ് വീണ്ടും പ്രവർത്തന സജ്ജമാകാൻ ഒരുങ്ങിയിരിക്കുന്നത്.

ബംഗളുരുവിലേക്കും ഹൈദരാബാദിലേക്കും യാത്ര ചെയ്യുന്നതിനുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി മുഖ്യമന്ത്രി എൻ. രംഗസാമിയുടെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറഞ്ഞു. ഈ റൂട്ടുകളിലെ ഫ്ലൈറ്റ് സർവീസുകൾക്ക് ദിവസവും ഒരു വിമാനം ഉണ്ടായിരിക്കുമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഗതാഗതവും കണക്റ്റിവിറ്റിയും വർധിപ്പിക്കുന്നതിനായി പുതുച്ചേരിയിൽ നിന്ന് ഹൈദരാബാദ്, ബംഗളൂരു, തിരുപ്പതി, രാജമുണ്ട്രി, കണ്ണൂർ, എറണാകുളം റൂട്ടുകളിലേക്ക് സർവീസ് നടത്താൻ പുതുച്ചേരി സർക്കാർ ഇൻഡിഗോ എയർലൈൻസിനെ സമീപിച്ചിട്ടുണ്ടെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Grounded by Covid, flights from Puducherry to Bengaluru and Hyderabad to resume from Mar 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.