ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനത്തിൽ കുതിപ്പ്. ജൂലൈയിൽ 28 ശതമാനം ഉയർന്ന് 1.49 ലക്ഷം കോടിയായി. ഇതുവരെയുള്ളതിൽ രണ്ടാമത്തെ ഉയർന്ന പ്രതിമാസ ജി.എസ്.ടി വരുമാനമാണിത്. കഴിഞ്ഞ വർഷം ഇതേ മാസം 1,16,393 കോടിയായിരുന്നു പിരിഞ്ഞു കിട്ടിയത്. 2017ൽ ജി.എസ്.ടി ആരംഭിച്ച ശേഷം 2022 ഏപ്രിലിലെ 1.68 ലക്ഷം കോടിയാണ് ഏറ്റവും ഉയർന്ന ജി.എസ്.ടി പിരിവ്. പ്രതിമാസ ജി.എസ്.ടി വരുമാനം 1.40 ലക്ഷം കോടി കടക്കുന്നത് ഇത് ആറാം തവണയാണ്.
സാമ്പത്തിക രംഗത്തുണ്ടായ ഉണർവും നികുതിവെട്ടിപ്പ് തടയാൻ സ്വീകരിച്ച നടപടികളുമാണ് കഴിഞ്ഞമാസം നികുതി പിരിവ് കൂടാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. ജൂലൈയിൽ ഇറക്കുമതി തീരുവയിൽ 48 ശതമാനം വർധനയുണ്ടായപ്പോൾ ആഭ്യന്തര ഇടപാടുകളിൽനിന്നുള്ള വരുമാനത്തിൽ 22 ശതമാനവും കുതിപ്പുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.