ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവർത്തിക്കുന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് ഓഫിസിലെ ഗാർഡിന് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധന് വേണ്ടി എയിംസില െ പ്രത്യേക േബ്ലാക്കിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ ഡ്യൂട്ടി ഓഫിസറുടെ കാര്യാലയത്തിലെ സുരക്ഷാ ജീവനക്കാരനാണ് ക ോവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് ഓഫിസ് അണുവിമുക്തമാക്കുകയും സ്പെഷ്യൽ ഡ്യൂട്ടി ഓഫിസർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കുകയും ചെയ്തു. സ്പെഷ്യൽ ഡ്യൂട്ടി ഓഫിസറോട് ക്വാൻറീനിൽ പ്രവേശിക്കാൻ ആവശ്യെപ്പട്ടിട്ടുണ്ട്.
എയിംസ് കാമ്പസിൽ പ്രവർത്തിക്കുന്ന ഡോ.ബി.ആർ അംബേദ്കർ ഇൻസിറ്റിറ്റ്യൂട്ട് റോട്ടറി കാൻസർ ഹോസ്പിറ്റലിലെ നഴ്സിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കാൻസർ സെൻററിലുള്ള ഡേ കെയറിൽ അയച്ച ഇവരുടെ രണ്ട് കുട്ടികൾക്കും വൈറസ് ബാധ കണ്ടെത്തി. ഇതേ ഡേകെയറിൽ സമയം ചെലവഴിച്ച കീമോതെറാപ്പിക്കെത്തിയ രോഗിയോടും ക്വാറൻറീനിൽ കഴിയാൻ ആവശ്യപ്പെട്ടു. കോവിഡ് സ്ഥിരീകരിച്ച നഴ്സുമായി സമ്പർക്കമുണ്ടായിരുന്ന ജീവനക്കാർ നിരീക്ഷണത്തിലാണ്.
ശനിയാഴ്ച എയിംസിലെ ആറു ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. റെക്കോഡ് വിഭാഗത്തിലെ രണ്ട് ജീവനക്കാർ, ലാബ് ജീവനക്കാരൻ, കാർഡിയോ- ന്യൂറോ സെൻററിലെ മൂന്നു ജീവനക്കാർ എന്നിവർക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. എയിംസിൽ വിവിധ വിഭാഗങ്ങളിലായി 70ലധികം ജീവനക്കാർ ക്വാറൻറീനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.