ചൂതാട്ട- മദ്യ വിരുന്ന് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ബി.ജെ.പി. എം.എല്‍.എ അറസ്റ്റിലായി

അഹമ്മദാബാദ്: ഗുജറാത്തിലെ ചൂതാട്ട-മദ്യവിരുന്ന് കേന്ദ്രത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ബി.ജെ.പി. എം.എല്‍.എ. അറസ്റ്റിലായി. ഖേഡ ജില്ലയിലെ മാടര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കേസരി സിംഗ് സോളങ്കിയോടൊപ്പം മറ്റ് 25 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ മദ്യം നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്ത്.

അറസ്റ്റ് ചെയ്തവരിൽ ഏഴ് സ്ത്രീകളും നേപാൾ സ്വദേശികളും ഉൾപ്പെടുന്നു. മധ്യ ഗുജറാത്തില്‍ പാഞ്ച്മഹല്‍ ജില്ലയിലെ ഹലോളില്‍ ഒരു റിസോര്‍ട്ടിലാണ് വ്യാഴാഴ്ച രാത്രി ക്രൈം ബ്രാഞ്ച് രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയത്.

പ്രതികളില്‍ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലിസ് പറഞ്ഞു. ആറു കുപ്പി വിദേശമദ്യവും എട്ട് വാഹനങ്ങളുമാണ് പൊലീസ് പിടിച്ചെടുത്തത്. ലോക്കൽ ക്രൈബ്രാഞ്ചാണ് റെയ്ഡ് നടത്തിയത്. ഉച്ചയോടെയാണ് സോളങ്കി റിസോർട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

18 പുരുഷന്‍മാരും ഏഴ് സ്ത്രീകളുമാണ് പിടിയിലായത്. ഇതില്‍ നാലുപേര്‍ നേപ്പാള്‍ സ്വദേശികളാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സോളങ്കി റിസോര്‍ട്ടിലെത്തിയത്. ഏഴ് സ്ത്രീകളോടൊപ്പമാണ് ഇദ്ദേഹം വന്നത്. രാത്രിയോടെയായിരുന്നു റെയ്ഡ്.

നേരത്തെ പലതവണയും സോളങ്കി വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. 

Tags:    
News Summary - Gujarat BJP MLA Kesari Singh Solanki, 25 Others Arrested For Gambling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.