ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യക്ക് തൊട്ടുമുമ്പ് മാധ്യമങ്ങൾ ആസൂത്രിത വിദ്വേഷ വാർത്തകൾ നൽകിയെന്നും വംശഹത്യയിൽ മാധ്യമങ്ങളുടെ പങ്ക് അന്വേഷിച്ചില്ലെന്നും മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ. വംശഹത്യക്ക് പിന്നിലെ ആസൂത്രിത ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്ന വസ്തുതകൾ സമർപ്പിച്ചുവെന്നും ഇനി തീർപ്പ് സുപ്രീംകോടതിക്ക് വിടുകയാണെന്നും ബോധിപ്പിച്ച് സിബൽ, കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയുടെ ഭാര്യ സകിയ ജാഫരിക്കായുള്ള വാദം അവസാനിപ്പിച്ചു. മുൻ അറ്റോർണി ജനറൽ മുകുൽ രോഹത്ഗി ഇന്ന് മറുവാദം നടത്തും. ''രക്തത്തിന് രക്തം കൊണ്ട് പ്രതികാരം ചെയ്യുക'' എന്ന തലക്കെട്ടിലാണ് 2002 ഫെബ്രുവരി 20ന് 'സന്ദേശ്' ദിനപത്രം പുറത്തിറങ്ങിയതെന്നും വംശഹത്യയിലേക്ക് നയിച്ചത് ഇത്തരം മാധ്യമ വാർത്തകളാണെന്നും സിബൽ വാദിച്ചു. വിദ്വേഷമുണ്ടാക്കാനുള്ള വ്യാജവാർത്തകൾ വലിയ അക്ഷരങ്ങളിൽ തലക്കെട്ടിട്ട് നൽകുക. പിന്നീട് ചെറിയ അക്ഷരങ്ങളിൽ അത് നിഷേധിക്കുക. പരിക്കേൽക്കാനുള്ളത് അപ്പോഴേക്കും സംഭവിച്ചുകഴിഞ്ഞിരുന്നു.
ഫത്തേപുർ പള്ളിയിൽ നിന്ന് അന്യായമായി െവടിവെച്ചു എന്ന വ്യാജവാർത്ത കെട്ടിച്ചമച്ച് ഒരു ദിനപത്രത്തിെൻറ മുൻപേജിൽ നൽകിയാൽ എന്തു സംഭവിക്കുമെന്ന് സിബൽ ചോദിച്ചു. അങ്ങനെെയാരു സംഭവമില്ലെന്ന് പൊലീസ് പറഞ്ഞതാണ്. പൊലീസ് നിഷേധിച്ച ഒരു മാനഭംഗവാർത്തയും വംശഹത്യക്ക് മുന്നോടിയായി നൽകി. എന്നാൽ അക്രമത്തിനു പ്രേരണ നൽകുന്ന വ്യാജപ്രചാരണത്തെ കുറിച്ച് ഒന്നും അന്വേഷണം നടന്നില്ല. എഡിറ്റേഴ്സ് ഗിൽഡും മാധ്യമങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി. ഒരു വാള്യം വിേദ്വഷ പ്രസംഗമുണ്ടായിട്ടും എസ്.െഎ.ടി അതു നോക്കിയില്ല.
മാധ്യമങ്ങളിലൂടെ വിദ്വേഷത്തിെൻറ വിഷമൊഴുക്കിയത് മജിസ്ട്രേറ്റ് പരിഗണിച്ചില്ല. ഗുജറാത്ത് ഹൈകോടതിയാകെട്ട, തുടരന്വേഷണത്തിന് സുപ്രീംകോടതി അനുമതി നൽകിയില്ലെന്ന വിചാരണ കോടതിയുടെ വാദം തെറ്റാണെന്ന് പറഞ്ഞിട്ടും തുടരന്വേഷണത്തിന് ഉത്തരവിട്ടില്ല. ഇതുപോലെ പേരില്ലാത്ത ലഘുലേഖകൾ വിതരണം ചെയ്തത് ഗൂഢാേലാചനയുടെ ഭാഗമായിരുന്നു.
സൈന്യം വന്നിട്ടും അവരെ ഇറങ്ങാൻ അനുവദിച്ചില്ല. എന്തുകൊണ്ടാണ് സൈന്യത്തിന് അനുമതി നൽകാൻ വളരെ വൈകിയത്?. സാഹചര്യത്തെളിവുകൾ പരിശോധിച്ചാണ് വൻഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടത് എന്ന് സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ അവ പരിേശാധിച്ചില്ല. നിരവധി രേഖകൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു.
ഗുജറാത്ത് വംശഹത്യക്ക് പിന്നിലെ വൻഗൂഢാലോചന പുറത്തുകൊണ്ടുവരാവുന്ന വസ്തുതകൾ മുന്നിലുണ്ടായിട്ടും പ്രത്യേക അന്വേഷണസംഘം പരിഗണിച്ചിട്ടില്ലെന്നും അതു കൊണ്ടാണ് പുനരന്വേഷണം ആവശ്യപ്പെടുന്നതെന്നും ബോധിപ്പിച്ച് സിബൽ വാദം ഉപസംഹരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര േമാദി അടക്കമുള്ളവർക്ക് വംശഹത്യയിൽ ക്ലീൻ ചിറ്റ് കൊടുത്തത് ചോദ്യം ചെയ്തും പുനരന്വേഷണം ആവശ്യപ്പെട്ടുമാണ് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ കൊല്ലപ്പെട്ട ഇഹ്സാൻ ജാഫരിയുടെ ഭാര്യ സകിയ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.