ന്യൂഡൽഹി: ഗുജറാത്ത് ഹൈകോടതി ജഡ്ജിയായിരിക്കേ നടത്തിയ നീതിപൂർവകമായ വിധികളെ തുടർന്ന് ബി.ജെ.പിയുടെ വിരോധമേറ്റുവാങ്ങിയ ജസ്റ്റിസ് ആകിൽ ഖുറൈശിയെ മധ്യപ്രദേശ ് ചീഫ് ജസ്റ്റിസാക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതി കൊളീജിയത്തെ അറ ിയിച്ചു. ജസ്റ്റിസ് ആകിലിെൻറ നിയമന തീരുമാനം വൈകുന്നതിനെതിരെ ഗുജറാത്ത് ഹൈകോട തി അഭിഭാഷകർ സമർപ്പിച്ച ഹരജി ബുധനാഴ്ച പരിഗണിച്ചപ്പോൾ ഇതു സംബന്ധിച്ച് നിയമമന്ത്രാലയം സന്ദേശം കൈമാറിയിട്ടുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞിരുന്നത്.
ഭരണകക്ഷിക്ക് ഹിതകരമല്ലാത്ത വിധികൾ പുറപ്പെടുവിച്ച ജസ്റ്റിസ് ഖുറൈശിയുടെ നിയമനം ഭരണഘടനാവിരുദ്ധമായ മാർഗത്തിൽ കേന്ദ്ര സർക്കാർ തടഞ്ഞതിനെതിെരയായിരുന്നു ഗുജറാത്ത് ഹൈകോടതി അഭിഭാഷകർ ഹരജി സമർപ്പിച്ചത്. വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ കസ്റ്റഡിയിൽ വേണമെന്ന സി.ബി.െഎ ആവശ്യം അംഗീകരിച്ചതും, മോദി മുഖ്യമന്ത്രിയായപ്പോൾ ലോകായുക്ത കേസിൽ സർക്കാറിനെതിരെ വിധി പുറപ്പെടുവിച്ചതും ഗുജറാത്ത് കലാപത്തിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 23 പേരെ ജീവനോടെ ചുട്ടുകൊന്നതിന് മായാ കൊട്നാനി അടക്കം 19 പേരെ ശിക്ഷിച്ചതും ജസ്റ്റിസ് ആകിൽ ഖുറൈശിയായിരുന്നു.
മേയ് പത്തിനാണ് ഗുജറാത്ത് ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് ആകിൽ ഖുറൈശിയെ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീംകോടതി െകാളീജിയം ശിപാർശ ചെയ്തത്. അതേ ദിവസം തന്നെ ജസ്റ്റിസ് ഡി.എൻ. പേട്ടലിനെ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസാക്കാനുള്ള ശിപാർശയും കൊളീജിയം നടത്തി. എന്നാൽ, പേട്ടലിെൻറ നിയമനത്തിന് രണ്ടാഴ്ചക്കകം വിജ്ഞാപനം ഇറക്കിയ മോദി സർക്കാർ ഗുജറാത്ത് ജഡ്ജിയുടെ ഫയൽ അനക്കിയില്ല.
മേയ് പത്തിന് ശേഷം കേന്ദ്ര സർക്കാർ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട 18 ഫയലുകൾ നീക്കിയിട്ടും ജസ്റ്റിസ് ഖുറൈശിയുടെ ഫയലിൽ തൊട്ടില്ല. അതിന് പുറമെ കൊളീജിയം ശിപാർശ മറികടന്ന് ജസ്റ്റിസ് രവിശങ്കർ ഝായെ മധ്യപ്രദേശ് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ച് ജസ്റ്റിസ് ഖുറൈശിയെ ഉടൻ നിയമിക്കില്ല എന്ന സൂചനയും സർക്കാർ നൽകി. തുടർന്നാണ് അസോസിയേഷൻ സുപ്രീംകോടതിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.