ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ ഡിസംബറിൽ; വോട്ടെണ്ണൽ 18ന്

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡിസംബറിൽ രണ്ടു ഘട്ടങ്ങളിലായി നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം. ഡിസംബർ 9, 14 തീയതികളിൽ വോട്ടെടുപ്പ് നടക്കും. ഡിസംബർ 18നാണ് വോട്ടെണ്ണൽ. ആദ്യ ഘട്ടത്തിൽ 19 ജില്ലകളിലെ 89 സീറ്റുകളിലും രണ്ടാം ഘട്ടത്തിൽ 14 ജില്ലകളിലെ 93 സീറ്റുകളിലുമാണ് വോട്ടെടുപ്പ്. 102 പോളിങ് സ്റ്റേഷനുകൾ വനിതകൾ നിയന്ത്രിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എ.കെ ജ്യോതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

തെരഞ്ഞെടുപ്പിൽ വിവിപാറ്റ് സംവിധാനം ഉപയോഗിക്കുമെന്നും വിഭിന്ന ശേഷിക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് മുൻഗണന നൽകുമെന്നും തെരഞ്ഞെടുപ്പ് കമീഷണർ വ്യക്തമാക്കി. പോളിങ് ബൂത്തുകളിൽ സി.സി.ടി.വി സ്ഥാപിക്കും. 50,128 പോളിങ് ബൂത്തുകൾ തയാറാക്കുമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതായും കമീഷണർ അറിയിച്ചു. 

182 നിയമസഭാ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 2012ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ബി.ജെ.പിയാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നത്. 

വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​ക്കും ബി.​ജെ.​പി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഒ​ത്താ​ശ​ ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​ക്​​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി പ്ര​ഖ്യാ​പിച്ചത്. ക​ഴി​ഞ്ഞ ​ത​വ​ണ ഗു​ജ​റാ​ത്തി​ലും ഹി​മാ​ച​ൽ പ്ര​ദേ​ശി​ലും ഒ​രു​മി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ ഹി​മാ​ച​ലി​ലെ തീ​യ​തി മാ​ത്ര​മാ​ണ് ആദ്യം​ പ്ര​ഖ്യാ​പി​ച്ച​ത്.

ഗു​ജ​റാ​ത്തി​ൽ ജൂ​ലൈ​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തിന്‍റെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​നാ​ലാ​ണ്​ തീ​യ​തി പ്ര​ഖ്യാ​പ​നം നീ​ട്ടി​​യ​െ​ത​ന്നാ​ണ്​ ക​മീ​ഷന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​ത്​ മു​ഖ​വി​ല​​ക്കെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച കോ​ൺ​ഗ്ര​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ, ജ​ന​ഹി​തം എ​തി​രാ​ണെ​ന്ന്​ മ​ന​സിലാ​ക്കി സം​സ്​​ഥാ​ന​ത്ത്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​ൻ ബി.​ജെ.​പി​ക്ക്​ അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ്​ ക​മീ​ഷ​ൻ ചെ​യ്​​​ത​തെ​ന്ന്​ ആ​രോ​പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച വി​വാ​ദം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ്​ തീ​യ​തി പ്ര​ഖ്യാ​പ​ന സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്. 

Tags:    
News Summary - Gujarat polls in Two Phace says Election Commission -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.