അഹ്മദാബാദ്: അവിഹിതം ബന്ധം മറച്ചുവെക്കുന്നതിനായി എട്ടുവയസുകാരനായ മകനെ കൊലപ്പെടുത്തിയ യുവതിയും ഭർതൃസഹോദരനും അറസ്റ്റിലായി. രണ്ട് വർഷം മുമ്പാണ് കൊലപാതകം നടന്നത്. 2018 സെപ്റ്റംബറിലാണ് കുട്ടിയെ കാണാതായത്. തൊട്ടുപിന്നാലെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ബന്ധുക്കൾ ലോക്കൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. കുട്ടിയുടെ മാതാവായ ജ്യോത്സന പട്ടേലിനെയും പൃതൃസഹോദരനായ രമേശ് പട്ടേലിനെയുമാണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
മിഠായി വാങ്ങാനായി പുറത്തുപോയ ശേഷം കുട്ടി തിരികെയെത്തിയില്ലെന്ന് കാണിച്ചാണ് കുടുംബം വിരംഗം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. േജ്യാത്സന പട്ടേലും രമേശ് പട്ടേലും തമ്മിൽ അവിഹിത ബന്ധം ഉണ്ടായിരുന്നതായും ഇത് കുട്ടി മനസിലാക്കിയതോടെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നും അഹ്മദാബാദ് റൂറൽ പൊലീസ് പറഞ്ഞു.
'ഹാർദിക് ഇരുവരുടെയും ബന്ധത്തെ കുറിച്ച് അറിഞ്ഞു. ഇക്കാര്യം കുട്ടി പിതാവ് ജഗദീഷ് പട്ടേലിനോടും മറ്റ് കുടുംബാംഗങ്ങളോടും വെളിപ്പെടുത്തുമെന്ന് പ്രതികൾ ഭയന്നു. ശേഷം 2018 സെപ്റ്റംബർ 28 ന് കുട്ടിയെ ജലംപുര ഗ്രാമത്തിലെ കൃഷിയിടത്തിലേക്ക് കൊണ്ടുപോയ പ്രതികൾ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കുഴിച്ചിട്ടു'-പൊലീസ് വാർത്താകുറിപ്പിൽ അറിയിച്ചു.
'ദിവസങ്ങൾക്ക് ശേഷം കൃഷിയിടത്തിൽ മടങ്ങിയെത്തിയ രമേശ് മൃതദേഹ അവശിഷ്ടങ്ങൾ കുഴിച്ചെടുത്ത ശേഷം ഗ്രാമത്തിലെ അഴുക്കുചാലിൽ തള്ളി. തെളിവ് നശിപ്പിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. കൊലപാതകം, തെളിവ് നശിപ്പിക്കാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇരുവരും ഇപ്പോൾ റിമാൻഡിലാണ്'-പൊലീസ് പറഞ്ഞു.
കുട്ടിയെ കാണാതായ പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചയ്തു. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നതായി പറയപ്പെട്ട ജ്യോത്സനയുടെയും രമേശിെൻറയും മൊഴിയിലെ വൈരുധ്യങ്ങളാണ് പൊലീസിന് തുമ്പായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.