ഗുജ്ജർ നേതാവ് കിരോരി സിങ് ബൈൻസ്‍ല അന്തരിച്ചു

ജയ്പൂ​ർ: രാജസ്ഥാനിലെ ഗുജ്ജർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സമുദായ നേതാവ് കിരോരി സിങ് ബൈൻസ്‍ല അന്തരിച്ചു. 84 വയസുള്ള അദ്ദേഹം വാർധക്യ സഹജമായ അസുഖങ്ങളാൽ ദീർഘകാലമായി ചികിത്സയിലായിരുന്നു.

മൂന്നുപതിറ്റാണ്ടിലേറെ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച കിരോരി സിങ് കേണലായാണ് വിരമിച്ചത്. '62 ലെ ചൈന യുദ്ധത്തിലും '65ലും '71 ലും പാകിസ്താനെതിരെ നടന്ന യുദ്ധങ്ങളിലും പ​​ങ്കെടുത്തിരുന്നു.

വിരമിച്ച ശേഷം ഗുജ്ജർ സമുദായത്തിന്റെ സംവരണ വിഷയം ഏറ്റെടുത്ത അദ്ദേഹം ദീർഘ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങി. ഈ പ്രക്ഷോഭങ്ങളെ തുടർന്നാണ് രാജസ്ഥാൻ സർക്കാർ ഗുജ്ജർ ഉൾപ്പെടെ നാലു സമുദായങ്ങൾക്ക് അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്തിയത്.

നിര്യാണത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർല, രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവർ അ​നുശോചിച്ചു. 

Tags:    
News Summary - Gujjar leader Kirori Singh Bainsla passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.