ന്യൂഡൽഹി: ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് അമേരിക്ക എച്ച്1ബി വിസ നിഷേധിച്ചതിൽ മോദി സർക്കാറിനെ കുറ്റപ്പെടുത്തി എ.ഐ.സി. സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ആരുടെ ക്ഷേമമാണ് ബി.ജെ.പി സർക്കാർ ആഗ്രഹിക്കുന്നതെന്ന് ജനങ്ങൾ ചോദിക്കണമെന്ന ് പ്രിയങ്ക ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ സംഘടിപ്പിച്ച 'ഹൗഡി മോദി'പരിപാടിയിൽ പങ്കെടുക്കാനായി പോയിരുന്നു. എന്നാൽ, ഇന്ത്യക്കാർക്ക് എച്ച്1ബി വിസ നിഷേധിക്കുന്ന നടപടി വർധിപ്പിക്കുകയാണ് അമേരിക്ക ചെയ്തതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകർന്നിരിക്കുകയാണ്. സേവനമേഖല നിലംപരിശായി. തൊഴിലില്ലായ്മ വർധിക്കുന്നു. പൊതുജനങ്ങൾ വലിയ തകർച്ചയെ നേരിടുന്നത് ഭരണകൂടം ഗൗരവമായി കാണുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു.
ഇന്ത്യക്കാർക്ക് എച്ച്1ബി വിസ ട്രംപ് സർക്കാർ നിരസിക്കുന്നതിന്‍റെ എണ്ണം വർധിക്കുന്നതായുള്ള റിപ്പോർട്ട് ഈയിടെ പുറത്തു വന്നിരുന്നു. വൈദഗ്ധ്യമുള്ള ഇന്ത്യൻ തൊഴിലാളികൾക്ക് മാത്രമാണ് വിസ അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.