കരിപ്പൂർ: ഇന്ത്യയിലെ ഹജ്ജ് ട്രെയിനർമാർക്ക് മുംബൈയില്‍ പരിശീലനം നല്കാന് കാലിക ്കറ്റ് സർവകലാശാല ഉദ്യോഗസ്ഥൻ മുജീബ് റഹ്മാൻ പുത്തലത്തിനെ കേന്ദ്ര ഹജ്ജ് കമ്മിറ് റി തെരഞ്ഞെടുത്തു. ജനുവരി 28, 29 തീയതികളില്‍ മുംബൈയിലാണ് ഹജ്ജ് ട്രെയിനിങ് ക്യാമ്പ് നട ക്കുന്നത്. 2015, 2016 വര്‍ഷങ്ങളില്‍ കേരള ഹജ്ജ് ഒഫീഷ്യലായും 2017, 2018 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഹജ്ജ് വളൻറിയർമാർക്ക് നേതൃത്വം നല്കിയതും മുജീബ് റഹ്മാനായിരുന്നു.
28ന് കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയാണ് ട്രെയിനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുക. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാന് ചൗധരി മെഹബൂബ് അലി കൈസര്‍ എം.പി, എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. മഖ്സൂദ് ഖാന്, സൗദിയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍റഹ്മാന്‍ ഷെയ്ഖ് തുടങ്ങിയവര്‍ സംബന്ധിക്കും. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശത്തുനിന്നും ഓരോ 250 ഹാജിക്കും ഒരു ട്രെയിനർ എന്ന നിലയില്‍ സ്ത്രീകളുള്‍പ്പെടെ ക്യാമ്പില്‍ പങ്കെടുക്കും. പരിശീലനം നേടിയവരാണ് ജില്ലകളിലുള്ള ഹാജിമാര്‍ക്കായി മൂന്ന് ഘട്ടങ്ങളിലായി നിർദേശങ്ങൾ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.