കാവി വിവാദം: യു.പി ഹജ്ജ്​ കമ്മിറ്റി സെക്രട്ടറി പുറത്ത്​

ലഖ്​നോ: ഉത്തർപ്രദേശ്​ ഹജ്ജ്​ കമ്മിറ്റി ഒാഫിസിന്​ കാവിനിറമുള്ള പെയിൻറ്​ അടിക്കുകയും പിന്നീട്​ മാറ്റുകയും ചെയ്​ത സംഭവത്തിൽ സെക്രട്ടറിക്കെതിരെ നടപടി. യു.പി സർക്കാറാണ്​ ഹജ്ജ്​ കമ്മിറ്റി സെക്രട്ടറി ആർ.പി. സിങ്ങിനെ പുറത്താക്കിയത്​. അദ്ദേഹത്തോടും ഹജ്ജ്​ കമ്മിറ്റിയോടും വിശദീകരണം തേടുകയും ചെയ്തു. 

വഖഫ്​-ഹജ്ജ്​ മന്ത്രി മുഹ്​സിൻ റിസയാണ്​ നടപടിയെടുത്തത്​. നേര​േത്ത, ആർ.പി. സിങ്ങിന്​ നോട്ടീസ്​ നൽകിയിരുന്നു. ന്യൂനപക്ഷക്ഷേമ ഡയറക്​ടറേറ്റിൽ ജോയൻറ്​ ഡയറക്​ടറായ ആർ.പി. സിങ്​ ഹജ്ജ്​ സെ​ക്രട്ടറിയുടെ അധിക ചുമതലയാണ്​ വഹിച്ചത്​. 
ആരു​ടെ നിർദേശപ്രകാരമാണ്​ ഹജ്ജ്​ കമ്മിറ്റി ഒാഫിസിന്​ കാവിനിറം നൽകിയതെന്നും പിന്നീട്​ നിറം മാറ്റിയത്​ എന്തിനാണെന്നും വി​ശദീകരണ നോട്ടീസിൽ ചോദിച്ചു. കാവിനിറം മാറ്റിയതിനുള്ള ചെലവ്​ ആര്​ വഹിക്കുമെന്നതുൾപ്പെടെ ഏഴ്​ കാര്യങ്ങളിലാണ്​ വിശദീകരണം ആവശ്യപ്പെട്ടത്​. 
കാവിനിറം മാറ്റാനുള്ള പെയിൻറ്​ വാങ്ങിയതി​​​െൻറ ടെൻഡർ, പ​െങ്കടുത്ത കമ്പനികളുടെ പേരുകൾ, കരാറുകാരനെതിരെ എന്തുനടപടിയെടുത്തു തുടങ്ങിയ ചോദ്യങ്ങളുമുണ്ട്​.

Tags:    
News Summary - Haj wall controversy: Uttar Pradesh committee secretary removed- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.